കൊച്ചി: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയ്‌ലർ റിലീസ് ആഘോഷമാക്കാൻ അണിയറപ്രവർത്തകർ. മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം ഒരേസമയം രണ്ട് വ്യത്യസ്ത നഗരങ്ങളിൽ സൂപ്പർ താരങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ട്രെയ്‌ലർ ലോഞ്ചാണ് ഏപ്രിൽ നാലിന് നടക്കുക. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഈ വിസ്മയ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ സിനിമാ ലോകം വലിയ ആവേശത്തിലാണ്.
ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറ് മണിക്ക് മോഹൻലാൽ എറണാകുളം കവിത തിയേറ്ററിലും മമ്മൂട്ടി തൃശൂർ രാഗം തിയേറ്ററിലും ട്രെയ്‌ലർ റിലീസ് ചെയ്യും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരങ്ങൾ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. നേരത്തെ ഏപ്രിൽ 23-ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു.
ഹൈ വോൾട്ടേജ് സ്പൈ ത്രില്ലറായ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് നിർമ്മാണം. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മനുഷ് നന്ദന്റെ ക്യാമറയും മഹേഷ് നാരായണന്റെ തന്നെ തിരക്കഥയും ചിത്രത്തിന് അന്താരാഷ്ട്ര നിലവാരം ഉറപ്പുനൽകുന്നു.ട്രെയ്‌ലർ ലോഞ്ചിന് പിന്നാലെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ സജീവമാക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒന്നിക്കുന്നതോടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.
ഭൂതകാലം നിശബ്ദമായിരിക്കില്ല! കാത്തിരിപ്പിന് വിരാമം; മോഹൻലാലിന്റെ ജന്മദിനത്തിൽ ‘ദൃശ്യം 3’ തിയേറ്ററുകളിലേക്ക്; ജോർജുകുട്ടിയും കുടുംബവും തിരിച്ചെത്തുന്നു


“ആ കൂട്ട് എനിക്ക് വേണം”; വേർപിരിഞ്ഞ് പത്ത് വർഷം, ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് പ്രിയദർശൻ, തങ്ങൾക്കിടയിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തൽ





