ലോസ് ഏഞ്ചൽസ്: ചലച്ചിത്ര ലോകം കാത്തിരുന്ന 98-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി.
പ്രധാന പുരസ്‌കാരങ്ങൾ
-
മികച്ച നടൻ: മൈക്കൽ ബി ജോർദാൻ (ചിത്രം: സിന്നേഴ്സ്)
-
മികച്ച നടി: ജെസ്സി ബക്ലി (ചിത്രം: ഹംനറ്റ്)
-
മികച്ച സഹനടൻ: ഷോൺ പെൻ (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
-
മികച്ച സഹനടി: ആമി മാടിഗൺ (ചിത്രം: വെപ്പൺസ്)
-
മികച്ച അവലംബിത തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
-
മികച്ച ഒറിജിനൽ തിരക്കഥ: സിന്നേഴ്സ്
-
മികച്ച കാസ്റ്റിങ്: വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ഓസ്‌കർ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒരു നേട്ടത്തിനും ഇത്തവണത്തെ വേദി സാക്ഷ്യം വഹിച്ചു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറൾഡ് അർക്കപോ മാറി. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ ദൃശ്യമികവിനാണ് ഈ ചരിത്ര നേട്ടം.
ഓസ്‌കർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകൾ വാരിക്കൂട്ടിയ ചിത്രമെന്ന റെക്കോർഡുമായാണ് റയാൻ കൂഗ്ലറുടെ ‘സിന്നേഴ്സ്’ എത്തിയത്. മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിൽ ‘സിന്നേഴ്സും’ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നതെങ്കിലും ഒടുവിൽ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം വിജയകിരീടം ചൂടുകയായിരുന്നു.


താടിയില്ലാതെ ലാലേട്ടന് ; ‘നരസിംഹം’ ലുക്ക് തിരിച്ചെത്തിയോ? ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോ വൈറല്‍
ലാലേട്ടന്റെ മകള്‍ വിസ്മയുടെ ചിത്രം ‘തുടക്കം’ ഓണത്തിന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!





