തിരുവനന്തപുരം: സ്മൃതി, ഹര്മന്, ജെമീമ, ഷെഫാലി ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്നു. ഇന്ത്യ – ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായിട്ടാണ് ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26, 28, 30 തീയതികളില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. ഇന്ന് വൈകിട്ട് 5.40 ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീമുകള്‍ക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താമസിക്കും. ഡിസംബര്‍ 25 ന് ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
മത്സരങ്ങള്‍ക്ക് വന്‍ പ്രേക്ഷക പങ്കാളിത്തമാണ് കെസിഎ പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. 125 രൂപയാണ് ഇവര്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്. മറ്റുളളവര്‍ക്ക് 250 രൂപ നിരക്കില്‍ ജനറല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ജെനീ ആപ്പില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്രിസ്മസ് അവധിക്കാലമായതിനാല്‍ മത്സരം കാണാന്‍ നിരവധിപേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കും.പ്ലാസ്റ്റിക് കുപ്പികള്‍, വെള്ളം, ആഹാര പദാര്‍ത്ഥങ്ങള്‍, പടക്കങ്ങള്‍, സിഗരറ്റ്, ലൈറ്റര്‍, തീപ്പെട്ടികള്‍, ലഹരി പദാര്‍ത്ഥങ്ങള്‍,ബാഗ്, കുട, ഹെല്‍മറ്റ്, കാമറ എന്നിവ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കിരീടമോഹം പൊലിഞ്ഞു! സര്‍വീസസിന് നാടകീയ വിജയം; 109-ാം മിനിറ്റില്‍ കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് അഭിഷേക് പവാറിന്റെ ഗോള്‍
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐപിഎല്‍ 2026: കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം ; ഹിറ്റ്മാന് ഷോയില്‍ ഇളകി മറിഞ്ഞ് വാംഖഡെ ! കൂറ്റന്‍ ലക്ഷ്യം അനായാസം മറികടന്ന് മുംബൈ





