മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല തുടക്കം. 13 വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിക്കുന്നത് എന്ന പ്രത്യേകതയും ഈ ജയത്തിനുണ്ട്. രോഹിത് ശർമയും റിയാൻ റിക്കെൽട്ടനും തകർത്താടിയതോടെ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ ലക്ഷ്യം മുംബൈ അനായാസം മറികടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അജിങ്ക്യ രഹാനെ (40 പന്തിൽ 67), അങ്ക്രിഷ് രഘുവംശി (29 പന്തിൽ 51) എന്നിവരുടെ അർധ സെഞ്ച്വറികളാണ് കെകെആറിന് കരുത്തായത്. ഫിൻ അലൻ (37), റിങ്കു സിങ് (33) എന്നിവരും ബാറ്റിങ്ങിൽ മികച്ച സംഭാവന നൽകി. മുംബൈയ്ക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
221 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമയും റിയാൻ റിക്കെൽട്ടനും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വെറും 71 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 148 റൺസ് അടിച്ചെടുത്തു. 38 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളുമടക്കം 78 റൺസ് നേടിയ രോഹിത് തന്റെ ഐപിഎൽ കരിയറിലെ 50-ാമത് 50+ സ്കോറും വാംഖഡെയിൽ പൂർത്തിയാക്കി. 43 പന്തിൽ നിന്ന് 81 റൺസെടുത്ത റിക്കെൽട്ടനും മുംബൈയുടെ റൺവേട്ടയിൽ നിർണ്ണായകമായി.
സന്ദീപ് വാര്യർക്കും, കെ. മുരളീധരനും വിജയം : കോട്ടയം തൂത്തുവാരി യു.ഡി.എഫ്
രോഹിത്തിനെയും റിക്കെൽട്ടനെയും പുറത്താക്കി കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ യാദവ് (16), തിലക് വർമ്മ (19), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (12) എന്നിവർ ചേർന്ന് 19.1 ഓവറിൽ മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. മുംബൈയുടെ ബാറ്റിങ് കരുത്തിന് മുന്നിൽ കൊൽക്കത്തയുടെ ബൗളിങ് നിര നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. നീണ്ട വർഷങ്ങളിലെ ആദ്യ മത്സരങ്ങളിലെ തോൽവി എന്ന ചരിത്രം തിരുത്തിക്കൊണ്ട് മുംബൈ ഇന്ത്യൻസ് സീസണിലെ തങ്ങളുടെ വരവ് അറിയിച്ചിരിക്കുകയാണ്.


ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ





