ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ചൈത്രാ തെരേസാ ജോണിനെ മലപ്പുറം എസ് പിയായി നിമയിച്ചു. പോലീസില്‍ പുതുതായി എത്തിയ 9 ഐപിഎസുകാര്‍ക്കും മാറ്റമുണ്ട്. ഈ തലത്തില്‍ പോലീസില്‍ ഐപിഎസ് തലത്തില്‍ അഴിച്ചു പണിയാണ് നടക്കുന്നത്.
സ്ഥലംമാറ്റങ്ങളും നിയമനങ്ങളും 
ചൈത്ര തെരേസ ജോണ്‍ IPS: സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സൂപ്രണ്ട് ഓഫ് പോലീസ് (ടെക്‌നിക്കല്‍ ഇന്റലിജന്‍സ്) സ്ഥാനത്തുനിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.
വിശ്വനാഥ് ആര്‍ IPS: മലപ്പുറം ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ഇദ്ദേഹത്തെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സൂപ്രണ്ട് ഓഫ് പോലീസ് (ടെക്‌നിക്കല്‍ ഇന്റലിജന്‍സ്) ആയി നിയമിച്ചു. കൂടാതെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (വിഐപി സെക്യൂരിറ്റി) എന്ന തസ്തികയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.
അഞ്ജലി ഭാവന IPS: ആംഡ് പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് സ്ഥാനത്തുനിന്നും കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു.
പുതിയ ഐപിഎസ് നിയമനങ്ങള്‍ 
പുതുതായി ഐപിഎസ് ലഭിച്ച ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് വിവിധ തസ്തികകളില്‍ നിയമനം നല്‍കി:
എ. നസീം IPS: സൂപ്രണ്ട് ഓഫ് പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്.
ബി. കൃഷ്ണകുമാര്‍ (Jr-I) IPS: വിജിലന്‍സ് ഓഫീസര്‍, എക്‌സൈസ് വകുപ്പ്.
പ്രജിഷ് തോട്ടത്തില്‍ IPS: സൂപ്രണ്ട് ഓഫ് പോലീസ് (അഡ്മിനിസ്‌ട്രേഷന്‍), സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്.
ഇ.എന്‍. സുരേഷ് IPS: സൂപ്രണ്ട് ഓഫ് പോലീസ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്.
എ.യു. സുനില്‍ കുമാര്‍ IPS: വിജിലന്‍സ് ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍).
എന്‍. രാജന്‍ IPS: വിജിലന്‍സ് ഓഫീസര്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍).
ജി. സാബു IPS: സൂപ്രണ്ട് ഓഫ് പോലീസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് (കോഴിക്കോട് റേഞ്ച്).
സി.എസ്. ഷാഹുല്‍ ഹമീദ് IPS: കമാന്‍ഡന്റ്, ആംഡ് പോലീസ് ബറ്റാലിയന്‍.
പി. വിക്രമന്‍ IPS: സൂപ്രണ്ട് ഓഫ് പോലീസ്, ട്രാഫിക് (സൗത്ത് സോണ്‍).
ഈ നിയമനങ്ങളുടെ ഭാഗമായി സൂപ്രണ്ട് ഓഫ് പോലീസ് (മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്), വിജിലന്‍സ് ഓഫീസര്‍ (എക്‌സൈസ്), സൂപ്രണ്ട് ഓഫ് പോലീസ് (ട്രാഫിക്, സൗത്ത് സോണ്‍) ഉള്‍പ്പെടെ ആറ് എക്‌സ്-കേഡര്‍ തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.