തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കേരളത്തില്‍ റെക്കോര്‍ഡ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ (മേയ് 5) പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 4-ന് ശേഷം ഒട്ടും വൈകാതെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യം മുഖ്യമന്ത്രി മാത്രം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭാ വിപുലീകരണം പിന്നീട് നടക്കും. മംഗളം പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാന പോലീസ് ഇന്റലിജന്‍സും കേന്ദ്ര ഏജന്‍സികളും കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 80-ലധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരം നിലനിര്‍ത്തുമെന്നാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പ്രമുഖ ചാനലുകള്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴും, മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല. അടുത്തിടെ ഒരു ഫയലുമായി തന്നെ സമീപിച്ച മന്ത്രിയോട്, ‘പുതിയ സര്‍ക്കാര്‍ വന്നശേഷം തീരുമാനമെടുക്കാം’ എന്ന് പറഞ്ഞ മുഖ്യമന്ത്രി, സംശയം പ്രകടിപ്പിച്ച മന്ത്രിയെ തന്റെ ഉറച്ച നിലപാടിലൂടെ തിരുത്തുകയും ചെയ്തുവെന്നും മംഗളം പറയുന്നു.
ഫലം പുറത്തുവരുന്ന മുറയ്ക്ക് തന്നെ പിണറായി വിജയനെ അടുത്ത മുഖ്യമന്ത്രിയായി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടം ആഘോഷമാക്കാന്‍ തന്നെയാണ് സി.പി.എം കേന്ദ്രങ്ങളുടെയും തീരുമാനം. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷമേ ഉണ്ടാകൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാമ്പ് ഭീതിയില്‍ കേരളം: കൊടുംചൂടില്‍ പുറത്തിറങ്ങുന്നത് വിഷപ്പാമ്പുകള്‍; കുട്ടികളടക്കം നിരവധി പേര് ആശുപത്രിയില്‍, ജാഗ്രത വേണം





