കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെ നിഷ്പ്രഭരാക്കി ഇന്ത്യ സൂപ്പർ എട്ടിൽ ഇടംപിടിച്ചു. ബാറ്റിംഗ് ദുഷ്കരമായ കൊളംബോയിലെ പിച്ചിൽ ഇഷാൻ കിഷന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും (77) ഇന്ത്യൻ ബൗളർമാരുടെ അച്ചടക്കമുള്ള പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ (0) നഷ്ടമായെങ്കിലും ഇഷാൻ കിഷൻ അക്ഷരാർത്ഥത്തിൽ പാക് ബൗളർമാരെ കടന്നാക്രമിച്ചു. 40 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 77 റൺസെടുത്ത കിഷനാണ് ഇന്ത്യക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്. മധ്യനിരയിൽ സൂര്യകുമാർ യാദവ് (32), തിലക് വർമ്മ (25), ശിവം ദൂബെ (27) എന്നിവർ നൽകിയ പിന്തുണ ഇന്ത്യയെ 20 ഓവറിൽ 7 വിക്കറ്റിന് 175 എന്ന നിലയിലെത്തിച്ചു. പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ നില തുടക്കത്തിലേ പരുങ്ങലിലായി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായ പാകിസ്ഥാന് പിന്നീട് ഒരു ഘട്ടത്തിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.സൂപ്പർ താരം ബാബർ അസം (5) അക്സർ പട്ടേലിന് മുന്നിൽ കീഴടങ്ങിയതോടെ പാക് പതനം പൂർത്തിയായി. 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്.ഒരു ഘട്ടത്തിൽ 78-ന് 7 എന്ന നിലയിലായ പാകിസ്ഥാനെ ഷഹീൻ അഫ്രീദിയുടെ (23*) ബാറ്റിംഗാണ് 100 കടത്തിയത്.
വോട്ടെണ്ണലിന് തൊട്ടുതലേന്ന് നാടകീയ നീക്കം; രണ്ട് ഡിവൈ.എസ്.പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു
ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റും നേടി.ബഹിഷ്കരണ ഭീഷണിയും സ്പിൻ വീരവാദവുമായി എത്തിയ പാകിസ്ഥാന് ഗ്രൗണ്ടിൽ ആ മികവ് പുറത്തെടുക്കാനായില്ല. ഇഷാൻ കിഷനാണ് മത്സരത്തിലെ താരം. തോൽവിയോടെ പാകിസ്ഥാന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾക്ക് മങ്ങലേറ്റു.


വി.ഡി. സതീശൻ മുഖ്യമന്ത്രി; മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല, കോൺഗ്രസിൽ പ്രതിസന്ധി





