തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തന്റെ സീനിയോറിറ്റി പൂർണ്ണമായും അവഗണിച്ചുവെന്നും പാർട്ടി അച്ചടക്കം കർശനമായി പാലിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ നേരിട്ട് വിയോജിപ്പ് അറിയിച്ചു. കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചെന്നിത്തല, പുതിയ സർക്കാരിന്റെ നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം ഒരു കാരണവശാലും മന്ത്രിസഭയിൽ അംഗമാകില്ലെന്നും തീർത്തുപറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം അവസാന നിമിഷം വരെ ചെന്നിത്തലയുടെ പേരും ഹൈക്കമാന്റ് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ദൽഹി കേന്ദ്രീകരിച്ചു നടന്ന മാരത്തോൺ ചർച്ചകൾക്കും ഒടുവിൽ ഹൈക്കമാന്റ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
തഴയപ്പെട്ടതിലുള്ള തന്റെ പ്രതിഷേധം ചെന്നിത്തല പരസ്യമാക്കിയതോടെ കേരളത്തിലെ കോൺഗ്രസിനുള്ളിൽ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന നേതാവായ ചെന്നിത്തലയെ അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം വരുംദിവസങ്ങളിൽ എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഈ ആഭ്യന്തര കലഹം വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
വി.ഡി. സതീശന് മന്ത്രിസഭ: വകുപ്പുവിഭജനം പൂര്‍ത്തിയായി; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, മുരളീധരനും അനിൽകുമാറിനും കോളടിച്ചു!


സതീശന് ‘റെഡ് സിഗ്നല്‍’, കോണ്‍ഗ്രസിന് ആശ്വാസം; പെരുന്നയില്‍ നിന്നുള്ള സന്ദേശം വ്യക്തം- മുഖ്യമന്ത്രി കസേരയിലേക്ക് സതീശന് വേണ്ട! എന്‍ എസ് എസ് ‘സമദൂര നയം’ പറയുമ്പോള്‍



