തിരുവനന്തപുരം : സര്‍ക്കാര്‍ കലണ്ടറിനെ വെട്ടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഭവന് കലണ്ടര്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ കലണ്ടറാണ് ലോക്ഭവനില്‍ നിന്നും വിതരണം ചെയ്യ്തിരുന്നത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്ക് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കലണ്ടറില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവുമുണ്ട്.
ഫെബ്രുവരി മാസത്തെ പേജിലാണ് സവര്‍ക്കറുടെ ചിത്രം ഇടതുഭാഗത്തായുളളത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖര്‍ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. കേരളത്തില്‍ നിന്നും ആദ്യമുഖ്യമന്ത്രി ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്മുള പൊന്നമ്മ, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, ഭരത്ഗോപി, പ്രേംനസീര്‍ , മാണി മാധവ ചാക്യാര്‍, ഒ.ചന്തുമേനോന്‍, മന്നത്ത് പത്മനാഭന്, സുഗതകുമാരി, തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലണ്ടര്‍ പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ഗവര്‍ണര്‍ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗിക വേദികള്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കൂന്നുവെന്നാണ് പ്രധാന വിമര്‍ശനം. നേരത്തെ ഭാരതാംബയുടെ ചിത്രത്തിന്റെ പേരിലും ലോക്ഭവന് വിവാദത്തിലായിരുന്നു.
സദ്യയ്ക്ക് പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുലിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ ‘രാഹുലിനെതിരെ പോക്സോ കേസും വരും!’ അര്‍ദ്ധരാത്രിയിലെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍





