തിരുവനന്തപുരം :ജയില്‍ ആസ്ഥാനത്തെ ഭരണവിഭാഗം ഡി ഐ ജി എം കെ വിനോദ്കുമാറിനെതിരെ ഒരു വിജിലന്‍സ് അന്വേഷണം കൂടി. അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ ആണ് അന്വേഷണം നടത്തുന്നത്. ഒരു വിജിലന്‍സ് കേസ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും വിനോദ്കുമാറിനെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല.
വിനോദ്കുമാറിന്റെ അഴിമതി സംബന്ധിച്ചു സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് ആദ്യം അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ഇന്റലിജന്‍സ് വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനു ശേഷം കൈക്കൂലി വാങ്ങിയതിനു കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം തുടരാന്‍ ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗഷന്‍ യൂണിറ്റ് -ഒന്നിലാണ് ഈ കേസ് എടുത്തിട്ടുള്ളത്. പോലീസ് സൂപ്രണ്ട് അമ്മിണികുട്ടനാണ് അന്വേഷണ മേല്‍നോട്ടം.
ഇതിനു പുറമെയാണ് അനധികൃത സ്വത്ത് സമ്പാദന അന്വേഷണത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്പെഷ്യല്‍ സെല്‍ അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനിക്കും അണ്ണന് സിജിത്തിനും ജയിലിനുള്ളില്‍ വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കി പണം തട്ടിയ കേസിലാണ് വിനോദ് കുമാര്‍ ഒടുവില്‍ കുടുങ്ങുന്നത്. കൊടി സുനി 1.80 ലക്ഷം രൂപയും അണ്ണന് സിജിത്ത് 45,000 രൂപയുമാണ് ഡിഐജിക്ക് ഗൂഗിള്‍ പേ വഴി കൈക്കൂലിയായി നല്‍കിയത്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചു.
നേരിട്ട് പണം വാങ്ങുന്നതിന് പകരം തടവുകാരുടെ ബന്ധുക്കള്‍ വഴിയാണ് വിനോദ് കുമാര്‍ ഇടപാടുകള്‍ നടത്തിയത്. അണ്ണന് സിജിത്തിന്റെ ബന്ധുവിന്റെ ഫോണ്‍ നമ്പറില്‍ നിന്ന് പണം കൈമാറിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം എത്തിയിരുന്നു. ഈ അക്കൗണ്ടില്‍ നിലവില്‍ 40 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും ഇത് അനധികൃത സ്വത്തുസമ്പാദനമാണെന്നുമാണ് വിജിലന്‍സിന്റെ നിഗമനം. ജയില്‍ സൂപ്രണ്ടായിരുന്ന കാലം മുതല്‍ വിനോദ് കുമാര്‍ അഴിമതികളില്‍ പങ്കാളിയായിരുന്നു എന്നാണ് നിഗമനം. മയക്കുമരുന്ന് ജയിലിനുള്ളിലേക്ക് എത്തിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും മൗനാനുവാദം നല്‍കിയിരുന്നുവെന്ന് ആരോപണമുണ്ട്.
ജയിലില്‍ ഇരുന്നുകൊണ്ട് തന്നെ കൊടി സുനി ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്തത് പോലീസ് കണ്ടെത്തിയിട്ടും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്ന വിനോദ് കുമാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് പരാതികളെല്ലാം ഇയാള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. ടി.പി പ്രതികള്‍ക്ക് പുറമെ കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തിനും ബിനീഷിനും ജയിലില്‍ പ്രത്യേക പരിഗണന നല്കിയതും വിവാദമായിരുന്നു. വിരമിക്കാന്‍ വെറും നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അഴിമതിക്കഥകള്‍ പുറത്തുവരുന്നത്.
പരാതികള്‍ പരിശോധിച്ച് വിനോദ് കുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിനും കൈക്കൂലിക്കും പ്രത്യേക കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുമ്പും നിരവധി വിവാദത്തില്‍ വിനോദ് കുമാര്‍ കുടുങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ജയില്‍ സൂപ്പര്ണ്ടായിരുന്ന കാലത്ത് അന്നത്തെ ജയില്‍ മേധാവിയായിരുന്ന ആര്. ശ്രീലേഖയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വിയ്യൂര്‍ ജയിലില്‍ വെച്ച് കൊടി സുനി വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രീലേഖ ഉത്തരവിട്ടിരുന്നു. അന്നത്തെ സൂപ്രണ്ടായിരുന്ന വിനോദ് കുമാര്‍ ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജയില്‍ മേധാവി വിശദീകരണം ചോദിച്ചെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.
കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ആസ്ഥാനത്തെ ഡിഐജി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കീഴ്ജീവനക്കാരെയും ജയില്‍ സൂപ്രണ്ടുമാരെയും വിരട്ടി കാര്യങ്ങള്‍ നടത്തിച്ചിരുന്നതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്. സ്ഥലംമാറ്റത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഉദ്യോഗസ്ഥരില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ആരോപണമുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളുമായി വിനോദ് കുമാറിനുള്ള വഴിവിട്ട ബന്ധം ജയില്‍ വകുപ്പിലെ മറ്റ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയായിരുന്നുവെന്നാണ് ആരോപണം.
ജയില്‍ മേധാവികള്‍ പലതവണ ഇയാളെ ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശുപാര്‍ശ നല്‍കിയിട്ടും രാഷ്ട്രീയ സംരക്ഷണം ഉണ്ടായി. ഇത്തരത്തില്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥനെതിരെയാണ് വിജിലന്‍സിന്റെ മാസ് നീക്കം. കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സൂചന നല്‍കിയിട്ടുണ്ട്. താമസിയാതെ സസ്പെന്റും ചെയ്യും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഇന്ധന നിയന്ത്രണം, സ്വർണ്ണത്തിന് അവധി; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
ഇന്ധന നിയന്ത്രണം, സ്വർണ്ണത്തിന് അവധി; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി






