മുംബൈ: വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 120 പോയിന്റോളം താഴ്ന്നാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സിനൊപ്പം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വവും വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ പിന്‍വാങ്ങലുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഭ്യന്തര നിക്ഷേപകര്‍ വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിദേശ നിക്ഷേപകരുടെ വില്‍പന സമ്മര്‍ദ്ദം അതിജീവിക്കാന്‍ വിപണിക്കായില്ല. ബാങ്കിംഗ്, ഐടി മേഖലകളിലെ ഓഹരികളിലാണ് വലിയ തോതിലുള്ള ഇടിവ്
കൊച്ചി: ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ വിശേഷങ്ങളുമായി മോഹന്‍ലാല്‍. കൊച്ചിയില്‍ വെച്ച് നടന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് താരം മനസ്സ് തുറന്നത്. പതിവ് ശൈലികളില്‍ നിന്നൊഴിഞ്ഞുമാറി തികച്ചും വ്യത്യസ്തമായ ആഖ്യാനരീതിയാണ് ഈ സിനിമയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ തന്നെ ഈ കഥ തന്നെ ഉദ്ദേശിച്ചല്ല രചിച്ചതെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നോട് വ്യക്തമാക്കിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തിലുള്ള ആഴം തന്നെ ഈ പ്രോജക്റ്റിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. ഇതിനുമുന്‍പ് പല സിനിമകളിലും പുനര്‍ജന്മം വിഷയമായിട്ടുണ്ടെങ്കിലും ‘വൃഷഭ’യിലെ അവതരണം
കൊച്ചി: കഴിഞ്ഞ വാരത്തിലെ ഒടിടി റേറ്റിങ്ങില്‍ ഹോളിവുഡ് വമ്പന്മാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമകളുടെയും താരങ്ങളുടെയും വന്‍ മുന്നേറ്റം. ആഗോളതലത്തില്‍ ശ്രദ്ധേയനായ ടോം ക്രൂസിനെ പിന്നിലാക്കി ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒര്‍മാക്‌സ് മീഡിയ പുറത്തുവിട്ട ഡിസംബര്‍ 8 മുതല്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് പട്ടികയില്‍ ഒന്നാമത്. രശ്മികയുടെ ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രം 2.5 മില്യണ്‍ കാഴ്ചക്കാരുമായി നെറ്റ്ഫ്‌ലിക്‌സില്‍ കുതിപ്പ് തുടരുകയാണ്. മുന്‍വാരത്തില്‍ നാലാം
കൊച്ചി: കര്‍മ്മയോദ്ധയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്നാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ കണ്ടെത്തല്‍ സംവിധായകന്റെ വാദങ്ങള്‍ തള്ളിയാണ്. പരാതിക്കാരന് മുപ്പതുലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവില്‍ ഉണ്ട്. 13 വര്‍ഷം നീണ്ട നടപടികള്‍ക്ക് ശേഷമാണ് വിധി. മോഹന്‍ലാല്‍ നായകനായ സിനിമ 2012-ലായിരുന്നു പുറത്തിറങ്ങിയത്. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് സിനിമ നിര്‍മിച്ചതെന്നായിരുന്നു റെജി മാത്യുവിന്റെ പരാതി. കോട്ടയം കൊമേഷ്യല്‍
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് നീക്കി കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് മാറ്റില്ല. ‘ബീഫ്’, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’, ‘പലസ്തീന്‍ 36’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കി. സ്‌ക്രീനിങ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കും. ഡെലിഗേറ്റുകളെ മെസേജുവഴി വിവരം അറിയിക്കുകയും ചെയ്തു. അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണ്. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പ്രദര്‍ശിപ്പിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന
Exclusive, Kerala, Latest News, Trending Now
പ്രതിസന്ധി മറികടക്കാനുള്ള ഏക മാര്‍ഗ്ഗം ‘ശൈലജ ടീച്ചര്‍’! ആ ഓപ്ഷനോട് സിപിഎമ്മിലെ ഭൂരിപക്ഷത്തിനും താല്‍പ്പര്യമില്ല; 2026ലെ ക്യാ്പ്ടനും പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മത്സരിക്കും; എംവി ഗോവിന്ദന്‍ ജനവിധി തേടില്ല; ഹാട്രിക്കിന് ‘വിഎസ്’ വികാരവും കത്തിക്കും; ഇടതില്‍ നേതൃ ബിംബം 2026ലും മാറില്ല
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കും. തദ്ദേശത്തില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി കൂടി കണക്കിലെടുത്താണ് അടുത്ത തിരഞ്ഞെടുപ്പിലും ‘ക്യാപ്ടന്‍’ ആകാന്‍ പിണറായി എത്തുന്നത്. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ പിണറായി തന്നെ കാര്യങ്ങള്‍ വിശദീകരിക്കും. പിണറായിയ്‌ക്കെതിരായ വികാരം സിപിഎമ്മില്‍ പുലര്‍ത്തുന്നവരുണ്ട്. അവര്‍ പോലും അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി മത്സരിച്ചില്ലെങ്കില്‍ സിപിഎമ്മിന് സമ്പൂര്‍ണ്ണ തോല്‍വിയുണ്ടാകുമെന്ന വിലയിരുത്തിലിലാണ്. ഉയര്‍ത്തി പിടിക്കാന്‍ പകരം ക്യാപ്ടന്മാരില്ലാത്തതാണ് ഇതിനു കാരണം. പിണറായി മത്സരിക്കാതെ മാറി നിന്നാല്‍ സിപിഎം തകരുമെന്ന ആശങ്ക കേന്ദ്ര
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ പോലീസ് കേസെടുക്കും. വിധിക്കു തൊട്ടു മുമ്പ് മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോയില്‍ അതിജീവിതയെ മോശമായി ചിത്രീകരിക്കുകയും പേര് വെളിപ്പെടുത്തുകയും ചെയ്തതിനെതിരെ താരം നല്‍കിയ പരാതിയിലാണ് നടപടി. തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ സഹിതമാണ് ഡി.ഐ.ജി ഹരിശങ്കറിന് പരാതി നല്‍കിയത്.
കൊല്ലം: സഹപ്രവര്‍ത്തകയായ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബര്‍ ആറാം തീയതി പുലര്‍ച്ചെ, നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെയാണ് നവാസ് അതിക്രമം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് പോലീസുകാരി ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എഫ്.ഐ.ആര്‍
മുംബൈ: കേരളം കണ്ട കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ക്രൂരകൃത്യത്തിന് സമാനമായ രീതിയില്‍, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന പ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഗണേഷ് ചവാനാണ് തന്റെ മരണവാര്‍ത്ത കെട്ടിച്ചമയ്ക്കാന്‍ നിരപരാധിയായ ഗോവിന്ദ് യാദവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട് പണിയാനായി എടുത്ത വന്‍തുകയുടെ വായ്പ തിരിച്ചടയ്ക്കാനാണ് ഗണേഷ് ഈ ചതി ആസൂത്രണം ചെയ്തത്. തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഇയാള്‍ എടുത്തിരുന്നു. താന്‍ മരിച്ചതായി രേഖകളുണ്ടാക്കിയാല്‍ കുടുംബത്തിന് ഈ
ലഖ്‌നൗ: പഞ്ചാബ് പോലീസിലെ കോണ്‍സ്റ്റബിളായ ഗുര്‍സിമ്രാന്‍ ബെയ്ന്‍സ് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി മാറുന്നു. കഠിനാധ്വാനത്തിലൂടെയും തളരാത്ത നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ഈ യുവാവ് തന്റെ വലിയ സ്വപ്നം കൈപ്പിടിയിലൊതുക്കിയത്. പഞ്ചാബിലെ റോപ്പറിലുള്ള ഒരു ഡ്രൈവറുടെ മകനാണ് ഗുര്‍സിമ്രാന്‍. സൈനിക ഉദ്യോഗസ്ഥനാകുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പഞ്ചാബ് പോലീസില്‍ ജോലി ലഭിച്ചെങ്കിലും തന്റെ ലക്ഷ്യത്തിലേക്കുള്ള പരിശ്രമം അദ്ദേഹം ഉപേക്ഷിച്ചില്ല. ഇതിനുമുന്‍പ് മൂന്ന് തവണ സെലക്ഷന്‍ നടപടികളില്‍ പങ്കെടുത്തുവെങ്കിലും ഇന്റര്‍വ്യൂ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ നാലാം ശ്രമത്തില്‍ അദ്ദേഹം










