കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ പോലീസ് കേസെടുക്കും. വിധിക്കു തൊട്ടു മുമ്പ് മാര്ട്ടിന് പങ്കുവെച്ച വീഡിയോയില്‍ അതിജീവിതയെ മോശമായി ചിത്രീകരിക്കുകയും പേര് വെളിപ്പെടുത്തുകയും ചെയ്തതിനെതിരെ താരം നല്കിയ പരാതിയിലാണ് നടപടി.
തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും മാര്ട്ടിന് പങ്കുവെച്ച വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ സഹിതമാണ് ഡി.ഐ.ജി ഹരിശങ്കറിന് പരാതി നല്‍കിയത്. വീഡിയോ ഷെയര്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നിയമനടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഈ അധിക്ഷേപത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. ഇതില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്കി. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണ് വീഡിയോയില്‍ മാര്ട്ടിന് ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൈദരാബാദിൽ മലയാളി ടെക്കി ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പുറത്ത്; ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം
വലവിരിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയും റീലുകളിലൂടെയും; കൊച്ചി കേന്ദ്രീകരിച്ച് വിദേശത്തേക്ക് പെണ്‍വാണിഭം: സിന്ധുവും സംഘവും കസ്റ്റഡിയിലേക്ക്; അന്വേഷണം ദുബായിലേക്ക്, സിനിമ-സീരിയല്‍ വമ്പന്മാര് കുടുങ്ങുമോ?





