ലൈംഗിക അതിക്രമസമയത്ത് സ്ഥലത്തില്ലെന്ന് വാദവുമായി നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ;ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും, നിയമപരമായി തന്നെ തെറ്റായി പ്രതിയാക്കിയതാണെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ പറയുന്നു.

സംഭവദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും, കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാകേണ്ടതെന്നും മാര്‍ട്ടിന്‍ ഹൈക്കോടതി അപ്പീലില്‍ പറയുന്നു. വസ്തുതകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക അതിക്രമം നടന്ന സമയത്ത് താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും, ആ സമയം അവിടെ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു.

തനിക്കെതിരെ ചുമത്തപ്പെട്ട ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും, ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന ആരോപണത്തിന് വ്യക്തമായ തെളിവുകളൊന്നും കോടതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും മാര്‍ട്ടിന്‍ വാദിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ തനിക്കെതിരായ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും, അതിനാല്‍ വിധി പൂര്‍ണമായും റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ ആദ്യ ആറു പ്രതികള്‍ക്ക് വിചാരണ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ, കേസിലെ അഞ്ചാം പ്രതിയായ വടിവാള്‍ സലീമും ആറാം പ്രതിയായ പ്രദീപും നേരത്തെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

ഇവരുടെ അപ്പീലുകള്‍ക്കു പിന്നാലെയാണ്, ഇപ്പോള്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.