കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ എം. മുകേഷ് എംഎല്‍എയ്ക്ക് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുകേഷ് സിപിഎമ്മിനെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടിയുടെ കര്‍ശനമായ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും, എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നുമാണ് വിവരം.
കെ. ബാബുവിന് അഭിനന്ദനവുമായി രാഹുൽ മാങ്കൂട്ടത്തിൽ; ‘തോറ്റാലും മാറിനിൽക്കാത്തവർക്ക് ബാബു ഒരു മാതൃക’
ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകള്‍ കാരണം സിനിമയില്‍ നിന്നുള്ള നല്ല അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന വിലയിരുത്തലിലാണ് അദ്ദേഹം. മുകേഷിന്റെ വ്യക്തിപരമായ താല്‍പ്പര്യത്തിന് പുറമെ, ഇത്തവണ പുതിയൊരാളെ കൊല്ലത്ത് പരീക്ഷിക്കണമെന്ന ചിന്ത പാര്‍ട്ടിക്കുള്ളിലും സജീവമാണ്. 2016-ല്‍ പി.കെ. ഗുരുദാസന് പകരക്കാരനായാണ് മുകേഷ് കൊല്ലത്തെത്തിയത്. 2016-ല്‍ സൂരജ് രവിയെയും 2021-ല്‍ ബിന്ദു കൃഷ്ണയെയും പരാജയപ്പെടുത്തി അദ്ദേഹം നിയമസഭയിലെത്തി. എന്നാല്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു.
മുകേഷ് മത്സരരംഗത്ത് നിന്ന് മാറുകയാണെങ്കില്‍ ജയമോഹന് (സിപിഎം ആക്ടിംഗ് സെക്രട്ടറി), ഡോ. പി.കെ. ഗോപന് (മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ചിന്താ ജെറോം (സിപിഎം സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെയാണ് പരിഗണിക്കുന്നത്. കൊല്ലം പട്ടത്താനം സ്വദേശിയായ മുകേഷ് 1982-ല്‍ ‘ബലൂണ്‍’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ മുകേഷ് രാഷ്ട്രീയത്തോട് വിടപറയുകയാണ്.
സജീവ രാഷ്ട്രീയത്തോടും ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളോടും വിടപറഞ്ഞ് അഭിനയരംഗത്തേക്ക് പൂര്‍ണ്ണമായി മടങ്ങാനാണ് മുകേഷിന്റെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രനോട് ഏറ്റുവാങ്ങിയ വലിയ പരാജയം (1.5 ലക്ഷത്തിലേറെ വോട്ടുകള്‍) മുകേഷിന്റെ ജനപ്രീതിയിലുണ്ടായ ഇടിവായി പാര്‍ട്ടിയും വിലയിരുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ഉയര്‍ന്ന കേസുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
യുവജന കമ്മീഷന് മുന്‍ അധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിന്റെ പേരിനാണ് നിലവില്‍ മുന്‍ഗണന. കൊല്ലത്ത് വലിയ സ്വാധീനമുള്ള യുവമുഖം എന്ന നിലയിലാണ് ചിന്തയെ പരിഗണിക്കുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലത്തേക്ക് മാറാനുള്ള സാധ്യതയും ചില കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.
2016-ല്‍ കൊല്ലത്തിന്റെ ‘സിറ്റിംഗ് എംഎല്‍എ’ ആയിരുന്ന പി.കെ. ഗുരുദാസനെ മാറ്റിയാണ് മുകേഷിനെ സിപിഎം രംഗത്തിറക്കിയത്. രണ്ട് തവണയും യുഡിഎഫിനെ പരാജയപ്പെടുത്തി മികച്ച വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുകേഷിനെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഗുണകരമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.


‘സഹോദരന്റെ രക്തസാക്ഷിത്വം വിറ്റുതുലച്ചവരല്ല ഞങ്ങള്‍’; പാര്‍ട്ടിക്കെതിരെ ആഞ്ഞിലി മരം വെട്ടിവിറ്റ ചരിത്രം; സുധാകരന് ‘വര്ഗ്ഗവഞ്ചകന്’ അല്ല! സിപിഎമ്മിനെ പ്രതിരോധിക്കാന്‍ സുധാകരനും റെഡ്ഡി





