ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം (36) എന്ന യുവാവാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിച്ച് സീതാറാമിന്റെ കുടുംബം രംഗത്തെത്തി. താൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വിശദമാക്കുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് സീതാറാം എഴുതിവെച്ചിരുന്നു.
ഭാര്യ രേണുക തന്നെ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇത് തുടരുകയായിരുന്നു. ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ അവരുടെ സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ‘രമണ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇന്റർനെറ്റിലൂടെ ഈ വീഡിയോകൾ കണ്ടപ്പോഴാണ് ഭാര്യയുടെ ബന്ധങ്ങളെക്കുറിച്ച് താൻ അറിയുന്നതെന്ന് സീതാറാം പറയുന്നു.
ഭാര്യയുമായി അടുപ്പമുള്ള മറ്റൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. താൻ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്തിട്ടും ഭാര്യ തന്നെ ചതിച്ചു എന്ന വേദനയാണ് കുറിപ്പിലുടനീളം ഉള്ളത്. കുടുംബം പുറത്തുവിട്ട 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. കുറിപ്പിലെ വിവരങ്ങളുടെ സത്യസന്ധതയും ആരോപണവിധേയരായ വ്യക്തികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.മാനസികമായി തകർന്ന അവസ്ഥയിലാണ് സീതാറാം ഈ കടുംകൈ ചെയ്തതെന്നാണ് സൂചന.


പേരാമ്പ്ര കാര്‍ തീപിടിത്തക്കേസ്: ദുരൂഹതകളുടെ ചുരുളഴിയുന്നു; സോന കന്നാസില്‍ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അത് ആസൂത്രിത കൊലപാതകമോ ആത്മഹത്യോ ആകാം
ശിക്ഷിക്കപ്പെട്ട പോലീസുകാരന് ആശ്വാസം; ജയിൽശിക്ഷ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി ഉത്തരവ്





