കൊച്ചി: കൈക്കൂലിക്കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ കൊല്ലം വിജിലൻസ് കോടതി വിധിച്ച ജയിൽശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി പി വി ബാലകൃഷ്ണന്റേതാണ് ഉത്തരവ്. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എ സനിൽകുമാർ ഹാജരായി. 50,000 രൂപയുടെ ബോണ്ടിന്മേലുള്ള ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് പ്രതി.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ എ താജുദ്ദീന് എതിരെയുള്ള കൊല്ലം വിജിലൻസ് കോടതി ജഡ്ജ് ഡോ.സി എസ് മോഹിത്ന്റെ വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയുമായിരുന്നു ശിക്ഷ. കോന്നി സ്വദേശിയാണ് താജുദീൻ.
പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരന്റെ പേരിൽ ഉണ്ടായിരുന്ന കേസിൽ പരാതിക്കാരന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് താജുദീൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലൻസ് കേസ്. 20,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യഗഡുവായി 10,000രൂപ വാങ്ങുമ്പോൾ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് താജുദ്ദീനെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.
കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥനായ പ്രതി കീഴടങ്ങി ;കൊലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്


ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: തലസ്ഥാനത്ത് 19-കാരനെതിരെ കാപ്പ ചുമത്തി





