തിരുവനന്തപുരം: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ക്രമസമാധാനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന 19കാരനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി പേരൂർക്കട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കുടപ്പനക്കുന്ന് ഇരുപ്പുകുഴി ലക്ഷംവീട് കോളനിയിൽ തിരുവോണം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത് ആണ് അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ മണ്ണന്തല, പേട്ട, നേമം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 9 ഓളം ആക്രമണം, വധശ്രമം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ ശരത്. ഇയാളെ അടുത്ത നവംബർ 12വരെ 6 മാസകാലത്തേയ്ക്ക് ജയിലിലടയ്ക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിനതടവ്





