തിരുവനന്തപുരം: രണ്ടുപ്രാവശ്യം കാപ്പ നിയമപ്രകാരം തടവിൽ കഴിഞ്ഞയാൾ മൂന്നാമതും കാപ്പ പ്രകാരം കരുതൽ തടങ്കലിൽ. തിരുവനന്തപുരം വെട്ടുകാട് ബാലനഗർ ടി സി 32/710 നൗഫൽ മൻസിലിൽ നൗഫൽ എന്ന മുഹമ്മദ് നൗഫൽ (38)ആണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ പിടിയിൽ മൂന്നാമതും പെട്ടത്.
സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി വലിയതുറ എസ് എച്ച് ഒ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ വലിയതുറ, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി ആക്രമണം, കവർച്ച, മോഷണം, വധശ്രമം തുടങ്ങി 14 ഓളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.
കാപ്പ പ്രകാരം രണ്ടു തവണ അറസ്റ്റിലായി തടങ്കലിൽ അടയ്ക്കപ്പെട്ട നൗഫൽ രണ്ടാം തവണ ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് പുറത്തിറങ്ങയത്. ജയിലിനു പുറത്തിറങ്ങി 5 ദിവസങ്ങൾക്കു ശേഷം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം നടത്തി ഗൃഹനാഥനെ ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണം കവർന്ന കേസിൽ ഉൾപ്പെട്ടുകൊണ്ട് വീണ്ടും ക്രമസമാധാനത്തിനു വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു. പാളയം ഭാഗത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വീണ്ടും കരുതൽ തടങ്കലിലാക്കി.
സുനിത നേരിട്ടത് മൃഗീയ പീഡനം; തെരുവുനായ്ക്കളോടുള്ള സ്നേഹം ‘കുഴിയില്‍ ചാടിച്ചു’; ദീപക് കൃഷ്ണന് കൊടും ക്രിമിനല്‍


കൊല്ലം ആണ്ടാമുക്കത്ത് ലഹരിവേട്ട; 3 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ





