തിരുവനന്തപുരം: അഞ്ചോളം ആക്രമണ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ. തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആക്രമണകേസുകളിൽ പ്രതിയായിട്ടുള്ള തിരുവനന്തപുരം തൈക്കാട് വലിയശാല ടി സി 46 /1345ൽ തുണ്ടിൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന മിഥുൻ (23) ആണ് കരുതൽ തടങ്കലിൽ ആയിട്ടുള്ളത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക് ന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് തമ്പാനൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കിയത്. ഇയാളെ 6 മാസം കാലാവധിയിലേക്ക് ആയിരിക്കും തടങ്കലിൽ പാർപ്പിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഷെറിനെതിരായ ‘വെളിപ്പെടുത്തല്‍’; സുനിതയുടെ മരണം കൊലപാതകമോ? മര്‍ദിച്ചൊതുക്കിയത് ആസൂത്രിതമെന്ന് ആരോപണം; ഷെറിന് പുറത്ത്, സുനിതയ്ക്ക് മരണം; ദുരൂഹത ഏറുന്നു.





