നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അണ്ണാമലൈയെ സന്ദര്‍ശിച്ച് ഉണ്ണിമുകുന്ദന്‍

മലയാള സിനിമയിലെ മുന്‍നിര നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദനും തമിഴ്‌നാട് ബിജെപി നേതാവ് കെ. അണ്ണാമലൈയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചത്.

സുഹൃത്തെന്ന നിലയില്‍ അണ്ണാമലൈ രാഷ്ട്രീയ നേതാവ് എന്നതിലുപരി അണ്ണാമലൈയെ ഒരു അടുത്ത സുഹൃത്തായാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയം, കായികം, സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘനേരം ഇരുവരും സംസാരിച്ചുവെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഐപിഎസ് ഓഫീസര്‍ എന്ന നിലയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള അണ്ണാമലൈയുടെ തീരുമാനത്തെ ഉണ്ണി മുകുന്ദന്‍ ഏറെ പ്രശംസിച്ചു. ഇത് വെറുമൊരു കരിയര്‍ മാറ്റമല്ലെന്നും വലിയൊരു ഉത്തരവാദിത്തമാണെന്നും ഉണ്ണി പറയുന്നു. വെല്ലുവിളികള്‍ക്കിടയിലും ലളിതമായി പെരുമാറാനുള്ള അണ്ണാമലൈയുടെ കഴിവിനെ താരം അഭിനന്ദിച്ചു.

ഉണ്ണി മുകുന്ദന്റെ ബിജെപി ആഭിമുഖ്യം നേരത്തെ തന്നെ ചര്‍ച്ചയായതാണ്. അണ്ണാമലൈയുമായുള്ള ഈ കൂടിക്കാഴ്ച താരം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ സൂചനയാണോ എന്ന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടുണ്ട്.

കേരളത്തില്‍ സുരേഷ് ഗോപിക്കുണ്ടായ സ്വീകാര്യത കണക്കിലെടുത്ത്, യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള ഉണ്ണി മുകുന്ദനെപ്പോലൊരു താരത്തെ തിരഞ്ഞെടുപ്പ് ഗോദിലിറക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ആദ്യപടിയായാണ് നിരീക്ഷകര്‍ കാണുന്നത്.സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും, ദേശീയതയോടും ബിജെപിയുടെ ആശയങ്ങളോടും തനിക്കുള്ള ആഭിമുഖ്യം അദ്ദേഹം ഒളിച്ചുവെച്ചിട്ടില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.