തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് ബാലികേറാ മലയായിരുന്ന ഗവൺമെന്റ് സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇനി ആറു മന്ത്രിമാർ. പിണറായി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസും അനുചരന്മാരുടെ ഓഫീസുകളും അല്ലാതെ മാറ്റാർക്കും ഇവിടെ ഓഫീസ് മുറികൾ അനുവദിച്ചിരുന്നില്ല.
നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ്. ഇതേ നിലയിൽതന്നെ മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടിയും ഓഫീസും ഉണ്ടാകും.
നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ ഓഫീസുകൾ ആയിരിക്കും ഉണ്ടാവുക. ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവരുടെ ഓഫീസുകൾ ഉണ്ടാകും.
മൂന്നാം നിലയിൽ 141ആം നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസായി പ്രവർത്തിക്കുക. 149ആം നമ്പർ പി കെ കുഞ്ഞാലിക്കുട്ടിയുടെയും. രണ്ടാം നിലയിലെ 140ആം നമ്പർ മുറി കെ മുരളീധരന്റെ ഓഫീസാകും.131 ആം നമ്പർ മുറിയാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് ആയി മാറുക. ഒന്നാം നിലയിലെ 118 ആം നമ്പർ മുറിയാണ് മോൻ ജോസഫ് ഉപയോഗിക്കുക. ഷിബു ബേബി ജോൺ 129 ആം നമ്പർ മുറിയും ഉപയോഗിക്കും.
സെക്രട്ടറിയറ്റിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ 216 ആം നമ്പർ മുറിയിലാണ് സണ്ണി ജോസഫിന്റെ ഓഫീസ് പ്രവർത്തിക്കുക. ഇതേ ബ്ലോക്കിൽ 208 ആം നമ്പർ മുറിയിൽ അനൂപ് ജേക്കബ് ഉണ്ടാകും. സെക്രട്ടറിയറ്റ് മെയിൻ ബ്ലോക്കിൽ ഒന്നാം നിലയിലെ 358 ആം നമ്പർ മുറി ഇനിമുതൽ സി പി ജോണിന്റെ ഓഫീസായിരിക്കും.അതേ നിലയിലെ 397 ആണ് എ പി അനിൽകുമാറിന്റേത്. സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിൽ ആയിരിക്കും ടി സിദ്ധിക്കിന്റെ ഓഫീസ്. നമ്പർ 306. മൂന്നാം നിലയിലെ 301 ൽ കെ എ തുളസിയുടെ ഓഫീസ് പ്രവർത്തിക്കും.
സെക്രട്ടറിയറ്റ് അനക്സ് ഒന്നിൽ മൂന്ന് മന്ത്രിമാരും രണ്ടിൽ ആറ് മന്ത്രിമാരും ഉണ്ടാകും. ഒന്നിലെ നാലാം നിലയിൽ റോജി എം ജോണും (401), അഞ്ചാം നിലയിൽ കെ എം ഷാജിയും (501), ആറാം നിലയിൽ ഒ ജെ ജനീഷും (603 )പ്രവർത്തിക്കും. അനക്സ് രണ്ടിൽ 101ആം നമ്പർ മുറിയാണ് എം ലിജുവിന് ഓഫീസായി അനുവദിച്ചിട്ടുള്ളത്. രണ്ടാം നിലയിൽ വി ഇ അബ്ദുൽ ഗഫൂർ (201), മൂന്നാം നിലയിൽ ബിന്ദു കൃഷ്ണ (301), അഞ്ചാം നിലയിൽ പി കെ ബഷീർ (501), ആറാം നിലയിൽ പി സി വിഷ്ണുനാഥ് (601), ഏഴാം നിലയിൽ എൻ ഷംസുദീൻ (701)എന്നിവരുടെ ഓഫീസുകളുമാണ് ഉണ്ടായിരിക്കുക.
.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
യുകെ വിസയുടെ പേരിൽ ‘നിർമ്മാണ’ തട്ടിപ്പ്; നിർമ്മാതാവ് ജോബി ജോർജിന് 4 വർഷം തടവ്; ലക്ഷങ്ങൾ പിഴ
യുകെ വിസയുടെ പേരിൽ ‘നിർമ്മാണ’ തട്ടിപ്പ്; നിർമ്മാതാവ് ജോബി ജോർജിന് 4 വർഷം തടവ്; ലക്ഷങ്ങൾ പിഴ







