കൊല്ലം: കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി കൊല്ലം സിറ്റി പോലീസ്. കരുനാഗപ്പള്ളി, ആദിനാട് പുത്തൻവീട്ടിൽ ഗുരുലാൽ(31) നെയാണ് കാപ്പാനിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഇയാൾക്കെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Also Read
തലസ്ഥാനത്ത് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ; ഇടുക്കിയിൽ ഒളിവിൽ കഴിയവെ വലയിലാക്കി പോലീസ്
തലസ്ഥാനത്ത് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ; ഇടുക്കിയിൽ ഒളിവിൽ കഴിയവെ വലയിലാക്കി പോലീസ്
കഞ്ചാവ് കടത്തിയതിനും കൊലപാതകശ്രമത്തിനും ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും നരഹത്യ ശ്രമത്തിനും ഉൾപ്പെടെ നാലു കേസുകളും ചവറ പോലീസ് സ്റ്റേഷനിൽ വഞ്ചനകുറ്റത്തിനും ഇയാൾക്കെതിരെ കേസുണ്ട്.
പ്രതിക്കെതിരെ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസ്.എൻ ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
You May Also Like
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും കൈക്കലാക്കിയത് 7 ലക്ഷത്തിന്റെ സ്വര്‍ണം! പത്തനംതിട്ട സ്വദേശിനി സുജാത പിടിയില്‍; മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും കൈക്കലാക്കിയത് 7 ലക്ഷത്തിന്റെ സ്വര്‍ണം! പത്തനംതിട്ട സ്വദേശിനി സുജാത പിടിയില്‍; മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.