കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 5.14 ലക്ഷം കേസുകൾ

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞവർഷം പോലീസ് രജിസ്റ്റർ ചെയ്തത് 514183 കേസുകൾ. 2024 നെ അപേക്ഷിച്ചു കേസുകളുടെ എണ്ണത്തിൽ 10026 എണ്ണത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
2025-ൽ രജിസ്റ്റർചെയ്ത കേസുകളിൽ 159573 എണ്ണം ഐ പി സി അല്ലെങ്കിൽ ബി എൻ എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ്. ബാക്കിയുള്ള 354610 കേസുകൾ സ്പെഷ്യൽ ആൻഡ് ലോക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടവയും.
2024-ൽ 504157 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 19 8234 എണ്ണം ഐ പി സി അല്ലെങ്കിൽ ബി എൻ എസ് നിയമപ്രകാരമുള്ളവയാണ്.
2025-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 4428 ആണ്. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിലാണ്- 440 എണ്ണം. തൊട്ടടുത്ത് തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയാണ്. 421 പോക്സോ കേസുകൾ കഴിഞ്ഞവർഷം ഇവിടെ രജിസ്റ്റർ ചെയ്തു. 268 കേസുകൾ രജിസ്റ്റർചെയ്ത എറണാകുളം റൂറൽ ജില്ലയാണ് ഈ രംഗത്ത് തൊട്ടു പുറകിൽ.
തിരുവനന്തപുരം സിറ്റിയിൽ 214 പോക്സോ കേസുകളാണ് 2025 ൽ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയും സിറ്റിയും ഒരുമിച്ച് ഒരു റവന്യൂ ജില്ലയായി കണക്കാക്കിയാൽ പോക്സോ കേസുകളുടെ കാര്യത്തിൽ മലപ്പുറം ജില്ലയെ കടത്തിവെട്ടും തിരുവനന്തപുരം. തിരുവനന്തപുരം സിറ്റിയിലെ 214 കേസുകളും റൂറലിലെ 421 ഉം ചേർത്താൽ കേസുകളുടെ എണ്ണം 635 ആയി ഉയരും.
കുട്ടികൾക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2025ൽ 5166 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16838 കേസുകളാണ് സ്ത്രീകൾക്ക് എതിരായ അക്രമവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്.
പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം 970 കേസുകൾ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് 10 312 കേസുകൾ 2025ൽ രജിസ്റ്റർ ചെയ്തു.
സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2320 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. 2024ൽ ഇത്തരം കേസുകളുടെ എണ്ണം 3880 ആയിരുന്നു. റോഡപകടങ്ങളിൽ കഴിഞ്ഞവർഷം 3365 പേരാണ് കേരളത്തിൽ മരണമടഞ്ഞത്. 2024നെ അപേക്ഷിച്ചു മരണത്തിന്റെ എണ്ണം കുറവാണ്. 2024 ൽ 3880 പേർ റോഡ് അപകടങ്ങളിൽ മരണമടഞ്ഞിരുന്നു.
റോഡപകടങ്ങളുടെ എണ്ണത്തിലും കഴിഞ്ഞവർഷം നേരിയ കുറവുണ്ടായിട്ടുണ്ട്. 2025ൽ 45543 അപകടങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2024ൽ അപകടങ്ങളുടെ എണ്ണം 48834 ആയിരുന്നു.
സിഗരറ്റ്,മറ്റു പുകയില ഉൽപ്പന്നങ്ങൾ നിരോധിത നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കഴിഞ്ഞവർഷം വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.2024ൽ ഇത്തരം കേസുകളുടെ എണ്ണം 62618 ആയിരുന്നെങ്കിൽ കഴിഞ്ഞവർഷം ഇത് 69912 ആയി ഉയർന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.