തിരുവനന്തപുരം: രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയായ സിബിഐയുടെ കേരളത്തിലെ യൂണിറ്റുകളിൽ
കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 19 കേസുകൾ. കേരളത്തിൽ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലാണ് സിബിഐയ്ക്ക് യൂണിറ്റുകളു ള്ളത്.
പത്തൊൻപതു കേസുകളിൽ 13 എണ്ണവും രജിസ്റ്റർ ചെയ്തിട്ടുള്ളത തിരുവനന്തപുരത്തെ സ്പെഷ്യൽ ക്രൈംബ്രാഞ്ച്ലാണ്. കഴിഞ്ഞവർഷം മാർച്ച് 21നാണ് ഇവിടെ 2025ലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.ഒടുവിലത്തേത് ഒക്ടോബർ 30നും.
കോട്ടയം സ്വദേശി ഗൗതം വിജയകുമാർ എന്ന യുവാവിന്റെ അസ്വാഭാവിക മരണത്തെ സംബന്ധിച്ചുള്ള അന്വേഷണമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ആദ്യകേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഈ കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്തത്.
തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ഓഫീസ് നടത്തിയിരുന്ന എൻജിനീയറിങ് ബിരുദധാരിയായ ഗൗതം വിജയകുമാർ എന്ന 28 കാരൻ 2017 ജൂൺ 2ന് രാത്രിയാണ് കാണാതാകുന്നത്. രാത്രി 8:30 മണിയോടെ വീട്ടിൽനിന്നും കാറിൽ ഒരു സുഹൃത്തിനെ കാണാൻ പോയ ഗൗതം പിന്നീട് വീട്ടിൽ തിരികെ എത്തിയില്ല. അടുത്ത ദിവസം കോട്ടയം കാരി ത്താസ് ആശുപത്രിക്ക് സമീപം റെയിൽവേ ഗേറ്റിനടുത്ത് ട്രാക്കിന് സമീപം മൃതദേഹം കാണപ്പെടുകയായിരുന്നു.
കോട്ടയം വെസ്റ്റ്പോലീസ് ആദ്യം മാൻ മിസ്സിംഗ് നും പിന്നീട് അസ്വാഭാവിക മരണത്തിന്റെ വകുപ്പ് ചേർത്തും അന്വേഷണം നടത്തി.
ഗൗതമിന്റെ കാർ കുറച്ചകലെ കാണപ്പെട്ടിരുന്നു. ഇതിന്റെ മുൻ-പിൻ സീറ്റുകളിൽ നിറയെ രക്തം ആയിരുന്നു. മൂർച്ചയേറിയ ഒരു കട്ടിംഗ് ബ്ലേഡ് രക്തത്തിൽ മുങ്ങിയനിലയിൽ കാറിൽ ഉണ്ടായിരുന്നു.
ഗൗതമിന്റെ മൃതദേഹത്തിൽ കഴുത്തിൽ കട്ടിംഗ് ബ്ലേഡ് കൊണ്ട് ഉണ്ടാക്കിയ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഗൗതം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനമായിരുന്നു അവരുടേത്. തുടർന്ന് ഗൗതമിന്റെ പിതാവ് വിജയകുമാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തി. അങ്ങനെയാണ് അന്വേഷണം സിബിഐയിലേക്ക് എത്തുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ കഴിഞ്ഞവർഷത്തെ അവസാനകേസ് സിബിഐ നേരിട്ട് എടുത്തതാണ്. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്നും 6 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലിയിലെ എസ് കെ ഗോൾഡ് എന്ന സ്ഥാപനവും ഡയറക്ടർമാരുമാണ് പ്രതികൾ.
സിബിഐയുടെ കൊച്ചിയിലെ അഴിമതിവിരുദ്ധ ബ്യൂറോയിൽ കഴിഞ്ഞവർഷം ആറു കേസുകളാണ് രജിസ്റ്റർ ചെയ്തത്.2025 ഫെബ്രുവരി ഏഴിനായിരുന്നു ആദ്യ എഫ്ഐആർ. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പരാതിയിൽ സിബിഐ നേരിട്ടെടുത്ത കേസ് ആയിരുന്നു ഇത്.തട്ടിപ്പ്,അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള ഈ കേസിൽ ഡൊമിനിക് ജോയി സെബാസ്റ്റ്യൻ എന്നയാളാണ് പ്രതി.
കൊച്ചി യൂണിറ്റിലെ കഴിഞ്ഞവർഷത്തെ ഏറ്റവും ഒടുവിലത്തെ കേസ് നവംബർ 26നാണ് രജിസ്റ്റർ ചെയ്തത്. എറണാകുളം സിറ്റിയിലെ മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ആൾമാറാട്ടം, തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള ഈ കേസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു.
ഡൽഹി പോലീസിലെ ഓഫീസർ, സിബിഐ ഓഫീസർ എന്നിങ്ങനെ ആൾമാറാട്ടം നടത്തി ഒരാൾ വിജയകുമാർ എന്ന ആളിന്റെ പക്കൽ നിന്നും 6 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു ഈ കേസ്.
ഡൽഹി ആസ്ഥാനമായുള്ള സിബിഐക്ക് രാജ്യത്താകമാനം 69 യൂണിറ്റുകളാണുള്ളത്. ഇതിൽ ഏറ്റവുംകൂടുതൽ അഴിമതി വിരുദ്ധ ബ്യുറോകളാണ് -39 എണ്ണം. സ്പെഷ്യൽ ക്രൈംസ് അന്വേഷിക്കുന്നതിനായി 12 യൂണിറ്റുകളും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി 11 യൂണിറ്റുകളും ഉണ്ട്. ഇതിനുപുറമേ ബാങ്കുകളുമാ യി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി ബി എസ് എഫ് ബി, (ബാങ്കിംഗ് സെക്യൂരിറ്റീസ് ഫ്രോഡ് ബ്രാഞ്ച്)എന്ന പേരിൽ നാല് യൂണിറ്റുകളും മാരക മയക്കുമരുന്ന് കടത്തുകൾ അന്വേഷിക്കാനായി എം ഡി എം എ എന്ന പേരിൽ രണ്ട് യൂണിറ്റുകളും,, സി ബി ഐ ക്കുണ്ട്.
ഇന്ത്യ സ്വതന്ത്രമാകുന്നതിനുമുൻപ് -1943-ൽ സ്ഥാപിതമായ സിബിഐക്ക് അന്താരാഷ്ട്ര ഓപ്പറേഷനുകൾക്ക് മാത്രമായി ഒരു ഡിവിഷൻ ഉണ്ട്. ഇന്റർ നാഷണൽ ഓപ്പറേഷൻ ഡിവിഷൻ(ഐ ഒ ഡി) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഡൽഹിപോലീസ് എസ്റ്റാബ്മെന്റ് ആക്ട് പ്രകാരമാണ് സിബിഐ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എങ്കിലും ആഭ്യന്തരവകുപ്പിന്റെ കീഴിലല്ല ഈ മികച്ച അന്വേഷണ സംവിധാനം പ്രവർത്തിക്കുന്നത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് സിബിഐയുടെ ഭരണവകുപ്പ്.
കേരളത്തിലെ സിബിഐയുടെ രണ്ട് യൂണിറ്റുകളുടെ മേധാവിമാരും വനിതകളാണ്. പോലീസ് സൂപ്രണ്ടിന്റെ റാങ്കിലുള്ള ദിവ്യ സാറ തോമസ് ഐ പി എസ് ആണ് തിരുവനന്തപുരം യൂണിറ്റിന്റെ മേധാവി. കൊച്ചി യൂണിറ്റ് സിബിഐയിൽ നിന്നുതന്നെയുള്ള ഡി ഐ ജി പി രേണുകാ ദേവിയുടെ കീഴിലും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പശ്ചിമേഷ്യന്‍ കനലില്‍ വെന്തുരുകി അടുക്കളകള്‍; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി, ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറും; പെട്രോളിനും ഡീസലിനും വില കൂടിയേക്കും





