തിരുവനന്തപുരം: ഭരണ മാറ്റത്തെത്തുടർന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയി സ്ഥലം മാറ്റപ്പെട്ട കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് ഇന്ന് ചുമതലയേറ്റു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള കേരള പോലീസിലെ ആദ്യ സ്ഥലം മാറ്റമായിരുന്നു പ്രശാന്തിന്റേത്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ് ഇൻസ്പെക്ടർ സ്ഥാനത്തുനിന്നാണ് പ്രശാന്ത് ലോക്കൽ പോലീസിന്റെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു പ്രശാന്ത് ജോലി ചെയ്തിരുന്നത്.
“ജീവിതത്തിലെ ഒരനുഭവം മോശമാണെന്ന് കരുതി നിങ്ങളുടെ കഥ അവസാനിക്കുന്നില്ല” എന്ന ബുദ്ധവചനം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ ഇവിടെയുണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറുപ്പിൽ പ്രശാന്ത് അറിയിച്ചു.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“വീണ്ടും മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക്.
2009 ൽ സ്റ്റേഷൻ ചാർജ്ജ് വഹിച്ചിരുന്ന പോലീസ് സ്റ്റേഷനിലേക്ക് വീണ്ടും സ്റ്റേഷൻ ചാർജ്ജുമായി ചുമതലയേറ്റു. വ്യത്യാസം തോളിലെ നക്ഷത്രങ്ങളുടെ എണ്ണം ഒരെണ്ണം കൂടി എന്നത് മാത്രം.
കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സ്ഥലമാറ്റം കിട്ടുന്ന ആദ്യ പോലീസ് ഇൻസ്‌പെക്ടർ എന്നതിൽ വളരെയധികം സന്തോഷമുണ്ട് .
കഴിഞ്ഞകാലങ്ങളിൽ നിർവഹിച്ചത് പോലെതന്നെ
നിർഭയമായും ,സത്യസന്ധമായും ഈ കർമ്മമേഖലയിലും പ്രവർത്തിക്കും. നമ്മുടെ മുന്നിലെത്തുന്ന സാധാരണ പൗരന് നീതി നൽകുക എന്നത് തന്നെയാണ് പ്രഥമ പരിഗണന.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിലെ പോലീസുദ്യോഗസ്ഥരുടെ പ്രശ്നപരിഹാരത്തിനും ,ഉന്നമനത്തിനുമായി നാളിതുവരെ പ്രവർത്തിച്ചതിന് സമാനമായി തന്നെ സംഘടന പ്രവർത്തന മേഖലയിൽ കൂടുതൽ ഊർജ്ജത്തോടെ ഇനിയുമുണ്ടാകും.
എന്ത് പ്രതിസന്ധി ഉണ്ടായാലും ഏതെല്ലാം തരത്തിൽ വേട്ടയാടിയാലും എത്ര വ്യാജ നിർമ്മിതികൾ സൃഷ്‌ടിച്ചാലും കേരളത്തിലെ പ്രിയപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ചേർത്ത് പിടിച്ച് അവരിലൊരാളായി ഇനിയും മുന്നോട്ടുള്ള യാത്ര തുടരുകതന്നെ ചെയ്യും.
കേരളത്തിന്റെ ബഹുമാന്യനായ ഗവർണർ ,ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനായ ആഭ്യന്തര മന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാർ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മഹത് വ്യക്തിത്വങ്ങൾക്ക്, ലോക്ഭവൻ മുതൽ സിറ്റി കോർപറേഷൻ വരെയുള്ള ഭരണപരമായ ഔന്നത്യമുള്ള സ്ഥാപനങ്ങൾക്ക് സംരക്ഷണവും ,കാവലുമായി പ്രവർത്തിക്കാനായി ലഭിച്ച ഉത്തരവാദിത്വം എന്റെ കാര്യക്ഷമതക്കുള്ള അംഗീകാരമായി കരുതുന്നു .
“ജീവിതത്തിലെ ഒരനുഭവം മോശമാണെന്ന് കരുതി നിങ്ങളുടെ കഥ അവസാനിക്കുന്നില്ല”എന്ന ബുദ്ധവചനം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ ഇവിടെയുണ്ടാകും.”
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടിനെ സ്ഥലംമാറ്റിയതിനു പുറമേ പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റി യിരുന്നു.ജനറൽ സെക്രട്ടറി സി ആർ ബിജുവിനെ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എറണാകുളം സിറ്റിയിൽ നിന്നും ലോക്കൽ പോലീസ് വിഭാഗമായ എറണാകുളം സിറ്റി പോലീസിലേക്കാണ് മാറ്റിയത്.എസ്ഐ ആണ് ബിജു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഇറാനെ കൈവിടാതെ ഇന്ത്യ; അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിനായി സര്‍വസന്നാഹങ്ങളുമായി നാവികസേന
ഇറാനെ കൈവിടാതെ ഇന്ത്യ; അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിനായി സര്‍വസന്നാഹങ്ങളുമായി നാവികസേന






