തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!

തിരുവനന്തപുരം:നിയമസഭാ തെ രഞ്ഞെടുപ്പിന്റെ മുന്നോടിയായി യുള്ള ഡിവൈഎസ്പി മാരുടെ സ്ഥലം മാറ്റത്തിൽ വീണ്ടും മാറ്റം വരാൻ സാധ്യത. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ ചില അപാകതകൾ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വകുപ്പിലെ ഇപ്പോഴത്തെ സ്ഥലംമാറ്റങ്ങൾ. ഇത് പ്രകാരം ഉദ്യോഗസ്ഥരെ അവരവരുടെ ജന്മസ്ഥല ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റണം.ഇതിനുപുറമേ ഏതെങ്കിലും ജില്ലയിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്തിട്ടുണ്ടെങ്കിൽ അവരെയും ആ ജില്ലയ്ക്ക് പുറത്തേയ്ക്ക് മാറ്റണം.

കഴിഞ്ഞ 23നാണ് ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റ ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്.11അഡീഷണൽ എസ്പിമാരും സിഐമാരിൽ നിന്നും ഡിവൈഎസ്പി മാരായി ഉദ്യോഗക്കയറ്റം ലഭിച്ച 5 പേരും 134 ഡിവൈഎസ് പിന്മാരുമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.

ഈ പട്ടികയിലെ ചിലർ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജോലി ചെയ്ത അതേ സ്ഥലത്തേക്കാണ് ഇത്തവണയും മാറ്റപ്പെട്ടത് എന്നായിരുന്നു പരാതി. ഭരണകക്ഷിക്ക് വേണ്ടിതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വിധമാണ് ഈ മാറ്റം എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റ പട്ടിക സൂക്ഷ്മമായി പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും അതിനു മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പട്ടികയിലു ള്ള ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ ഏതെന്ന വിവര ശേഖരണം പോലീസ് ആസ്ഥാനത്ത് തുടങ്ങിയിരിക്കുകയാണ്.
പരിശോധനകളുടെ അടിസ്ഥാനത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പുതിയസ്ഥലം മാറ്റ പട്ടിക ഉടൻ പുറത്തിറക്കും. അപാകതകൾ പരിഹരിച്ചു കൊണ്ടുള്ളതാകും പുതിയ പട്ടിക.

ഇതിനിടെ ഇ റങ്ങിയ ഉത്തരവ് പ്രകാരമുള്ള സ്ഥലംമാറ്റം നടപ്പായി തുടങ്ങിയിട്ടുണ്ട്.സ്പെഷ്യൽ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ഡിവൈഎസ്പി മാരിൽ ഭൂരിപക്ഷവും രണ്ടുദിവസം മുൻപ് തന്നെ പുതിയ സ്ഥലങ്ങളിൽ ചുമതല ഏറ്റു തുടങ്ങി.ലോക്കൽ പോലീസിൽ ജോലിചെയ്യുന്നവർ അടുത്ത ആഴ്ചയോടെ പുതിയ സ്ഥലങ്ങളിൽ ചുമതല ഏൽക്കും.

ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റം പൂർത്തിയായാലുടൻ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറക്കും.അതോടെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് മാറ്റം ഉണ്ടാകും.ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ പട്ടിക പോലീസ് ആസ്ഥാനത്ത് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.