ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം ഇന്ന് പൂർത്തിയാകും; ഡിജിപിയുടെ നിർണ്ണായക ഉത്തരവ്

തിരുവനന്തപുരം: നിയമസഭ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പി മാർ പുതിയ സ്ഥലങ്ങളിൽ ചുമതല ഏറ്റെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സ്ഥലംമാറ്റ നടപടികൾ കഴിവതും ഇന്നു കൊണ്ട് പൂർത്തീകരിക്കാനാണ് ഡി ജി പി നിർദേശിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്പെഷ്യൽ യൂണിറ്റുകളിലുള്ള ഡിവൈഎസ്പി മാർ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് ചുമതല വിട്ടു പുതിയ സ്ഥലങ്ങളിൽ ചുമതല ഏറ്റു തുടങ്ങി. ക്രമസമാധാന പാലന ചുമതലയിൽ ഇരിക്കുന്നവരും ഉടൻതന്നെ പുതിയ സ്ഥലങ്ങളിൽ ചുമതലയേൽക്കും.
കഴിഞ്ഞ 23നാണു ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. 134 പേർക്കായിരുന്നു സ്ഥലംമാറ്റം. ഇതിനുപുറമെ 5 സർക്കിൾ ഇൻസ്‌പെക്ടർമാരെ ഉദ്യോഗക്കയറ്റം നൽകി ഡിവൈ എസ് പി മാരായും നിയമിച്ചിരുന്നു. 11അഡിഷണൽ എസ് പി മാരെയും മാറ്റി നിയമിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശം പാലിച്ചുകൊണ്ടാണ് സ്ഥലംമാറ്റം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത്പ്രകാരം ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിൽ ജോലിനോക്കാൻ കഴിയില്ല. ഇതര ജില്ലക്കാരനാണെകിലും തുടർച്ചയായി ഒരു ജില്ലയിൽ മൂന്നുവർഷം ജോലി നോക്കിയാൽ തെരഞ്ഞെടുപ്പു വേളയിൽ ആ ജില്ലയിൽ നിന്നും ആ ആളെ മാറ്റണം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.