തിരുവനന്തപുരം: കേരള പോലീസ് സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും സ്ഥലംമാറ്റം. പ്രസിഡന്റ് ഡി കെ പൃഥ്വിരാജിന് വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി യായാണ് മാറ്റം.തിരുവനന്തപുരത്തെ സംസ്ഥാന ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ആസ്ഥാന വിഭാഗം ഡിവൈ എസ് പി യായി ജോലിനോക്കിവരികയായിരുന്നു പൃഥ്വിരാജ്.
മൂന്ന് ഡിവൈ എസ് പി മാരെക്കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലം റൂറൽ നർകോട്ടിക് സെൽ ഡിവൈ എസ് പി ആയിരുന്ന വി ജയചന്ദ്രനാണ് തിരുവനന്തപുരം സിറ്റി കന്റോൺന്മെന്റ്സബ് ഡിവിഷനിലെ പുതിയ അസിസ്റ്റന്റ് കമ്മിഷണർ. കന്റോൺമെന്റ് എ സി ആയിരുന്ന ജി അജയനാഥി നെ പൃഥ്വിരാജ് വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് ആസ്ഥാന വിഭാഗം ഡിവൈ എസ് പി യായി മാറ്റിയിട്ടുണ്ട്.
വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയായിരുന്ന ദിനേശ് കൊറോത്നെ കൊല്ലം റൂറൽ നർകോട്ടിക് സെൽ ഡിവൈ എസ് പി യായി മാറ്റിനിയമിച്ചിട്ടുണ്ട്.
കേരള പോലീസിലെ ഡി വൈ എസ് പി മുതൽ നോൺ ഐ പി എസ് എസ് പി മാർ വരെയുള്ളവരുടെ ഔദ്യോഗിക സംഘടനയാണ് കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ.കേരള പോലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നായിരുന്നു നേരത്തെ ഇതിന്റെ പേര്.
എ എസ് ഐ മുതൽ സി ഐ മാർ വരെയുള്ളവരുടെ സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിനെയും ജനറൽ സെക്രട്ടറി സി ആർ ബിജുവിനെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും ലോക്കൽ പോലീസിലേക്കാണ് ഇരുവരെയും മാറ്റിയത്. പ്രശാന്തിനെ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷൻ സി ഐ (എസ് എച്ച് ഒ )ആയും ബിജുവിനെ എറണാകുളം സിറ്റി പോലീസിൽ എസ് ഐ ആയുമാണ് മാറ്റിയിരുന്നത്. സി പി എമ്മിനോട് രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് മാറ്റപ്പെട്ടവരെല്ലാം.


ട്വന്റി 20 സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; പെരുമ്പാവൂരിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
പ്രമുഖ ആത്മീയ ആചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു





