ഇടുക്കി : മുട്ടത്ത് വീട്ടുജോലിക്കെത്തിയ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പ്രക്കാനം സ്വദേശിനി സുജാത ആണ് മുട്ടം പോലീസിന്റെ പിടിയിലായത്.
മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 25-നാണ് സംഭവം. രാജേഷിന്റെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു സുജാത. ജോലിക്കിടെ തക്കം നോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ കൈക്കലാക്കുകയായിരുന്നു.
മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സുജാത. പരാതിയെത്തുടര്‍ന്ന് മുട്ടം എസ്.ഐമാരായ റോയ് എന്‍.എസ്, സാന്റിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
You May Also Like
പാറശാലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജിം ട്രെയിനറായ യുവതിക്ക് പട്ടാപ്പകൽ കുത്തേറ്റു:കുത്തിവീഴ്ത്തിയ യുവാവ് എലിവിഷം കഴിച്ചു
പാറശാലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജിം ട്രെയിനറായ യുവതിക്ക് പട്ടാപ്പകൽ കുത്തേറ്റു:കുത്തിവീഴ്ത്തിയ യുവാവ് എലിവിഷം കഴിച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രണ്ടു വര്‍ഷം മുന്‍പ് അഖിലിന്റെ ആത്മഹത്യ; പിന്നാലെ അഷ്കറിനൊപ്പം താമസം; ജനനേന്ദ്രിയത്തിലുള്‍പ്പെടെ 51 മുറിവുകള്‍; പാദം പൊള്ളിച്ചു? ഒന്നരവയസ്സുകാരന്റെ ക്രൂരമരണത്തില്‍ അമ്മയും പങ്കാളിയും അറസ്റ്റില്‍; വിറങ്ങലിച്ച് നെടുമങ്ങാട്





