പാറശാല: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെത്തുടർന്ന് ജിം ട്രെയിനറായ യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. പാറശാലയിലെ ഫിറ്റ്നസ് സെന്ററിലെ പരിശീലകയായ കാവ്യ എസ്. കൃഷ്ണയ്ക്കാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വന്ത് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. തലങ്ങും വിലങ്ങും കുത്തേറ്റ കാവ്യ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫിറ്റ്നസ് സെന്ററിലെ ആദ്യ ഷിഫ്റ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ കാവ്യയെ റോഡരികിൽ കാത്തുനിന്ന അശ്വന്ത് കടന്നാക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തലയിലാണ് ഇയാൾ കൂടുതൽ തവണ കുത്തിയത്. പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ കാവ്യയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പട്ടാപ്പകൽ തിരക്കുള്ള റോഡിൽ നടന്ന സംഭവമായിട്ടും ആരും പ്രതിയെ തടയാൻ ശ്രമിച്ചില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീപത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാവ്യയെ കണ്ടത്. ഇതിനടുത്ത് തന്നെ അവശനായി ഇരുന്ന അശ്വന്ത് താൻ എലിവിഷം കഴിച്ചതായി വെളിപ്പെടുത്തി. എലിവിഷത്തിന്റെ കവറും സമീപത്തുനിന്ന് കണ്ടെടുത്തു. ഉടൻ തന്നെ കാവ്യയെ ആംബുലൻസിലും അശ്വന്തിനെ പോലീസ് വാഹനത്തിലും ആശുപത്രിയിൽ എത്തിച്ചു. അശ്വന്ത് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്ന അശ്വന്തിനെ താൻ നിരസിച്ചിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും കാവ്യ പോലീസിന് മൊഴി നൽകി. സംഭവത്തിൽ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാട്ടാക്കട കൊലപാതകം: തര്‍ക്കം തീര്‍ത്തത് ചോരയില്‍; ബൈക്ക് വില്‍പ്പനയെച്ചൊല്ലിയുള്ള വൈരാഗ്യം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു


‘പ്രോജക്ട് സീറോ’ പ്രഖ്യാപനത്തിന് പിന്നാലെ വേട്ട; ‘ഡിവൈഎസ്പി അച്ചൻ അനിൽ’ കൈക്കൂലി കേസിൽ വിജിലൻസ് കെണിയിൽ





