തിരുവനന്തപുരം : മണ്ണാമൂല നീതി നഗറിലെ വീട്ടില്‍ നടന്ന വന്‍ മോഷണക്കേസില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സ്വദേശി സുജാത (55) ആണ് പിടിയിലായത്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ വൃദ്ധയായ സ്ത്രീ മാത്രമായിരുന്ന് ഉണ്ടായിരുന്നത്. അവരെ കബളിപ്പിച്ചാണ് വീട്ടില്‍ നിന്നും ആറ് പവന് സ്വര്‍ണാഭരണങ്ങളും, മൊബൈല്‍ ഫോണും, 45,000 രൂപയും സുജാത മോഷ്ടിച്ചത്.
പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. വീട്ടില്‍ വന്ന്പോയവരെയും വൃദ്ധയുടെ ചികിത്സയ്ക്കായെത്തിയവരെയും നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പേരൂര്‍ക്കട പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്.
മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ നെടുമങ്ങാടുളള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് പ്രതി പണയം വെച്ചിരുന്നത്. ഈ സ്വര്‍ണ്ണവും പ്രതി ഉപയോഗിച്ചിരുന്ന മോഷ്ടിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. സി.ഐ ഉമേഷ്, എസ്.ഐ മധുസൂദനന് പിള്ള, എ.എസ്.ഐ ഷംല, ഷാജിറ അരുണ്‍ അനീഷ് അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം: നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്ഷന്


100 കോടിയുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ്: അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ മാനേജർ പിടിയിൽ





