തിരുവനന്തപുരം : കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണു (20) വിനെ കാപ്പ ചുമത്തി നാടുകടത്തി.
നിയമത്തെ വെല്ലുവിളിച്ച് പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണിയാൾ.
2026 ഏപ്രിൽ ഒന്നു മുതൽ 2026 സെപ്റ്റംബർ 30 വരെ 6 മാസത്തേക്കാണ് ഇയാളെ നാടുകടത്തിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ ഇയാൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിലെ മണ്ണന്തല, മെഡിക്കൽ കോളേജ്, പേരൂർക്കട, തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ കടയ്ക്കാവൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി 17 ഓളം ലഹരി, ആക്രമണ കേസുകളിൽ പ്രതിയാണ് ജിഷ്ണു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സെലീനയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക തെളിവുകൾ





