കൊല്ലം: കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന കോന്നി സ്വദേശിയുമായ താജുദ്ദീൻ. എ-യെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്.
പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം: നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്ഷന്
2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായ ഒരു കേസിൽ അനുകൂലമായ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനായി താജുദ്ദീൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് ജഡ്ജി ഡോ. മോഹിത് സി.എസ് പുറപ്പെടുവിച്ച വിധി പ്രകാരം രണ്ട് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്: മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും.സെക്ഷൻ 13(1)(d), 13(2): നാല് വർഷം കഠിന തടവും 10,000 രൂപ പിഴയും.ആകെ ഏഴ് വർഷത്തെ ശിക്ഷയാണെങ്കിലും തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.
ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെ ദാരുണാന്ത്യം
വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി പി.ഡി. രാധാകൃഷ്ണ പിള്ളയാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.






