ദുബായ്: ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസീൽ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ഇടപെട്ടതിനിടെയാണ് ജസീലിന് കുത്തേറ്റത്.
ജസീൽ താമസിക്കുന്ന മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർത്ത് സമാധാനം ഉണ്ടാക്കാനുള്ള ശ്രമത്തിനിടെയാണ് ജസീലിന് അപ്രതീക്ഷിതമായി സുഹൃത്തിൽ നിന്ന് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നാട്ടിലെത്തിക്കാൻ ആവശ്യമായ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
തലസ്ഥാനത്ത് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ; ഇടുക്കിയിൽ ഒളിവിൽ കഴിയവെ വലയിലാക്കി പോലീസ്
തലസ്ഥാനത്ത് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ; ഇടുക്കിയിൽ ഒളിവിൽ കഴിയവെ വലയിലാക്കി പോലീസ്


കോഴിക്കോട് യുവതിയെ കടന്നുപിടിച്ച സംഭവം: പ്രതി നിഹാൽ അറസ്റ്റിൽ;മോശമായി പെരുമാറുന്നത് പ്രതിയുടെ പതിവ് രീതി എന്ന് പൊലീസ്





