കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലിനെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണം നടന്നത്.
രാവിലെ വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം നിഹാൽ ബൈക്കിൽ രക്ഷപ്പെട്ടു. യുവതി ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.നമ്പറില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു നടക്കുന്ന സ്ത്രീകളെ ലക്ഷ്യമിടുകയാണ് ഇയാളുടെ പതിവ് രീതി. ഇയാൾ നേരത്തെയും പലതവണ സമാനമായ രീതിയിൽ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്നും, എന്നാൽ പലരും പരാതിപ്പെടാൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രം ഇയാൾ പിടിയിലാവാതെ തുടരുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.


കണ്ണൂരിൽ പെൺകുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണവും ഫോണും കവർന്ന അക്രമി വലയിൽ; പിടിയിലായത് അഗളി സ്വദേശി
വോട്ടെണ്ണൽ ദിനത്തിൽ ലഹരിവേട്ട; ഒരു ലക്ഷത്തിന്റെ എംഡിഎംഎയുമായി വിതരണക്കാരൻ പിടിയിൽ





