പയ്യോളി: കോഴിക്കോട് പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ചാക്കണ്ടി നസീറിന്റെ മകൻ നിഹാൻ നസീറിനെയാണ് (17) കാണാതായത്. ട്യൂഷൻ കഴിഞ്ഞും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഹാനെ കാണാനില്ലെന്ന് വ്യക്തമായത്.
കാണാതാകുമ്പോൾ പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റുമായിരുന്നു നിഹാൻ ധരിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.നിഹാൻ നസീറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പയ്യോളി പോലീസ് സ്റ്റേഷനുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വിദ്യാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിൽ നാട്ടുകാരും സജീവമായി പങ്കുചേരുന്നുണ്ട്.
കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ ആശങ്കകള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത


“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ





