കണ്ണൂരിൽ പെൺകുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണവും ഫോണും കവർന്ന അക്രമി വലയിൽ; പിടിയിലായത് അഗളി സ്വദേശി

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അഗളി സ്വദേശിയെയാണ് കളമശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എച്ച്എംടി ജങ്ഷന് സമീപമാണ് കണ്ണൂർ സ്വദേശിനി ജസ്ന ഫാത്തിമയ്ക്ക് നേരെ അതിക്രമമുണ്ടായത്.

റെയിൽവേ പാളം കടന്ന് വിജനമായ വഴിയിലൂടെ നടന്നു വരികയായിരുന്ന ജസ്നയെ പ്രതി പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.യുവതിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം തല അടിച്ചുപൊട്ടിച്ചു. മാരകായുധം ഉപയോഗിച്ച് ശരീരമാസകലം ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മാലയും കമ്മലും മൊബൈൽ ഫോണും കവർന്ന് പ്രതി കടന്നുകളഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ന നിലവിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 സംഭവം നടന്ന വഴിയിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് തുടക്കത്തിൽ അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ സമീപപ്രദേശങ്ങളിലെ ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അഗളി സ്വദേശിയായ പ്രതിയെ പോലീസ് വലയിലാക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.