ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉൾപ്പെടെ എട്ടുപേരെ ലഹരിമരുന്നുമായി ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസി നിവേദ, യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവി ബിൻഷ എന്നിവരാണ് നടിക്കൊപ്പം പിടിയിലായ മറ്റുള്ളവർ. വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സിനിമാ മേഖലയിലുള്ളവർ ഉൾപ്പെട്ട ഈ സംഘം വലയിലായത്.
ലഹരിക്കേസിൽ നേരത്തെ പിടിയിലായ വിഘ്‌നേശ്വർ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് സിനിമയുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വെങ്കിടേഷ് കുമാറിൽ നിന്നാണ് താൻ ലഹരി വാങ്ങിയതെന്ന് വിഘ്‌നേശ്വർ വെളിപ്പെടുത്തിയതോടെ പോലീസ് പ്രത്യേക കെണിയൊരുക്കുകയായിരുന്നു. ലഹരി വാങ്ങാനെന്ന വ്യാജേന മഫ്തിയിൽ വെങ്കിടേഷിനെ സമീപിച്ച ഉദ്യോഗസ്ഥർ സംഘത്തെ പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് ആറ് ഗ്രാം മെത്തഫിറ്റമിൻ, ഏഴ് ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിസർജ്യം എറിയുമെന്ന് ഭീഷണി; തൊണ്ടിമുതൽ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! നിലമ്പൂരിൽ പോലീസിനെ കബളിപ്പിച്ച് സമീന





