ഷാർജയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; പ്രതി പിടിയിൽ

ഷാർജ: ജോലിസ്ഥലത്തുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജ മുത്തീനയിലെ ഒരു കഫറ്റീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും തമ്മിൽ കഫറ്റീരിയയിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയും, പ്രകോപിതനായ ഷമീർ നിഷാദിനെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.