തിരുവനന്തപുരം: ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ തിരുവനന്തപുരം വിജിലൻസ് കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചു. 50,000രൂപ പിഴയുമുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ്.എച്ച്.എ യെയാണ് ശിക്ഷിച്ചത്. വിജിലൻസ് കോടതി ജഡ്ജി എ മനോജിന്റെതാണ് വിധി.
2012-ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണ മേഖല ഡിവൈ എസ് പി സുകേശന്റെ നേതൃത്വത്തിൽ കെണിയൊരുക്കി കയ്യോടെ പിടികൂടുകയായിരുന്നു. വിജിലസിനു വേണ്ടി പ്രോസിക്യുട്ടർ വീണ സതീശൻ ഹാജരായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർക്ക് 3 വർഷം കഠിനതടവ്; മലപ്പുറത്ത് വിജിലൻസ് നടപടി




