കൈക്കൂലി കേസ്: മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും ക്ലർക്കിനും 8 വർഷം കഠിനതടവ്

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും സെക്ഷൻ ക്ലർക്കിനും  എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി ജി.രാജന്റേതാണ് വിധി. കോടനാട് മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കമാലുദ്ദീൻ , മലയാറ്റൂർ ഫോറസ്റ്റ്  ഡിവിഷൻ ഓഫീസിലെ  സെക്ഷൻ ക്ലാർക്ക്‌  എം.പി. വിജയകുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലം പോളയത്തോട് സ്വദേശിയാണ് കമാലുദീൻ. വിജയകുമാർ എറണാകുളം ഇളമ്പകപ്പിള്ളി  സ്വദേശിയും.
എറണാകുളം ജില്ലയിലെ പാണിയേലി സ്വദേശിയായ വനം കരാർ പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്തിരുന്ന പരാതിക്കാരന്റെ പേരിൽ  അനുവദിക്കേണ്ടിയിരുന്ന തുക ഔദ്യോഗിക ബില്ലുകളിലും  ഓഫീസ് രേഖകളിലും കൃത്രിമം നടത്തി മറ്റൊരാളുടെ പേരിൽ പാസ്സാക്കി  തുക തട്ടിച്ചെടുത്തു എന്നായിരുന്നു ഇരുവർക്കും എതിരെയുള്ള കേസ്.
വിജിലൻസ് എറണാകുളം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായിരുന്ന  സി.എസ്. മജീദ്, എ.യു. സുനിൽകുമാർ എന്നിവരായിരുന്നു അന്വേഷണം.  വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ  രഞ്ചിത്ത് കുമാർ, വി എ സരിത എന്നിവർ ഹാജരായി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.