കൈക്കൂലി കേസ്: മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം തടവും പിഴയും

തൃശൂർ: കൈക്കൂലി കേസിൽ  പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്‌ജി  കെ.എം രതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കെ. കൃഷ്ണകുമാർ ആണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ് ഇദ്ദേഹം.
പാലക്കാട് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്ന ഫുട്‌വെയർ ആൻഡ് ഫാൻസിഷോപ്പിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാതിരുന്നതിന് മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും സ്വീകരിച്ച നടപടിയിൽ തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ 6,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. കൈക്കൂലി വാങ്ങവെ വിജിലൻസ് പാലക്കാട്‌ യൂണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.
ഡിവൈ.എസ്.പി മാരായ കെ സതീശൻ,  സുകുമാരൻ,  ഇൻസ്‌പെക്ടറാ യിരുന്ന ഫിറോസ്.എം.ഷെഫീഖ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ ഷൈലജൻ ഹാജരായി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.