ബെംഗളൂരുവിൽ ഐടി ദമ്പതികളുടെ മരണം :ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ ,പിന്നാലെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി

ബെംഗളൂരു: . ഭർത്താവിനെ അപ്പാർട്ട്‌മെന്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി. തെലങ്കാന സിദ്ദിപേട്ട് സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഷാസിയ അപ്പാർട്ട്‌മെന്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പരിഭ്രാന്തയായ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിവരമറിയിച്ചു. തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെ മൃതദേഹം കണ്ട ആഘാതത്തിൽ നിന്നു മുക്തയാകും മുൻപേ ഷാസിയ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു വെച്ച് തന്നെ യുവതിയും മരണപ്പെട്ടു. ഇരുവരുടെയും മരണങ്ങളിൽ പോലീസ് വെവ്വേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദമ്പതികളുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി വരികയാണ്. സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ വഴക്കോ മരണത്തിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.