ഹൈദരാബാദ്: പ്രശസ്ത യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ (21) ഹൈദരാബാദിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കൊമാലി, ഹൈദരാബാദിൽ ബിഎസ്സി പഠനത്തോടൊപ്പം യൂട്യൂബ് വീഡിയോകളിലൂടെയും സജീവമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് “ഐ ലവ് യു സോ മച്ച്” എന്നും “അനിയനെ നന്നായി നോക്കണമെന്നും” സന്ദേശം അയച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
സന്ദേശത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തയായ അമ്മ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കൊമാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്ന് ഒരു ഗോവണിയും സാരിയും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി സോഫ്റ്റ്വെയർ എഞ്ചിനീയറും സഹ യൂട്യൂബറുമായ 27-കാരനുമായി കൊമാലി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ വിള്ളലുകളും മാനസിക വേദനയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുമ്പും കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊമാലിയുടെ ഫോൺ രേഖകൾ, സന്ദേശങ്ങൾ, സുഹൃത്തുക്കളുടെയും അയൽവാസികളുടെയും മൊഴികൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് എം.കെ. സ്റ്റാലിൻ; രാജി സ്വീകരിച്ച് ഗവർണർ; ജനങ്ങൾക്കായി പോരാട്ടം തുടരുമെന്ന് ഡിഎംകെ അധ്യക്ഷൻ


പാറ്റകള്‍ തെരുവില്‍ പ്രതിഷേധത്തിന്; ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിയുമോ? വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഡല്‍ഹിയില്‍ വന്‍ പോരാട്ടത്തിന് കോക്രോച്ച് ജനതാ പാര്‍ട്ടി; സ്ഥാപകന്‍ അഭിജീത് ദിപ്കെ ജൂണ്‍ 6-ന് ഇന്ത്യയിലേക്ക്; ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്ന് തെരുവിലേക്ക് പടരുന്ന യുവജനരോഷം; പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ‘കോക്രോച്ച്’ വിപ്ലവം; ജന്തര്‍ മന്തര്‍ സാക്ഷിയാകാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രക്ഷോഭത്തിന്





