തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് നീക്കി കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് മാറ്റില്ല. ‘ബീഫ്’, ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’, ‘പലസ്തീന്‍ 36’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കി.
സ്‌ക്രീനിങ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കും. ഡെലിഗേറ്റുകളെ മെസേജുവഴി വിവരം അറിയിക്കുകയും ചെയ്തു. അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണ്. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പ്രദര്‍ശിപ്പിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
‘ക്ലാഷ്’, ‘ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്’, ‘ഓള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’, ‘എ പോയറ്റ്: അണ്‍ കണ്‍സീല്‍ഡ് പോയട്രി’, ‘യെസ്’ എന്നീ സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഭാവിയില്‍ ആ രാജ്യങ്ങളില്‍ മലയാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടാകുമെന്ന് മന്ത്രാലയം നിലപാട് എടുത്തിട്ടുണ്ട്. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള കാരണം ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്ന ആരോപണവുമായി ചലച്ചിത്ര പ്രവര്‍ത്തക ദീപിക സുശീലനും രംഗത്തെത്തി. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന് വൈകിയാണ് അപേക്ഷ നല്‍കിയതെന്നാണ് ആരോപണം.
നസീറിനേയും ശിവാജിയേയും ബച്ചനേയും പിന്തുടരും; ഈ തിരക്കഥ എനിക്കായി തുന്നിച്ചേര്‍ത്തതല്ല, സംവിധായകനിലുള്ള ഉറപ്പാണ് പ്രധാനം; ‘വൃഷഭ’യെക്കുറിച്ച് മോഹന്‍ലാല്‍
നവംബര്‍ ആദ്യവാരം നല്‍കേണ്ടിയിരുന്ന അപേക്ഷ ഡിസംബറില്‍ മാത്രമാണ് നല്‍കിയതെന്ന് 2022 ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപിക സുശീലന്‍ പറയുന്നു. ദീപികയുടേത് പ്രതിസന്ധി ഘട്ടത്തില്‍ കുത്തിനോവിക്കുന്ന നിലപാടാണെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.


യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയാവുക എളുപ്പമല്ല, സതീശന്റേത് വലിയ ഉത്തരവാദിത്തം: മമ്മൂട്ടി; കൊച്ചിയില്‍ അപ്രതീക്ഷിത അതിഥികളായി മെഗാസ്റ്റാറും ചാക്കോച്ചനും





