രൺവീറിന്റെ ‘ധുരന്ധർ 2’ വിജയം; നിശബ്ദത വെടിഞ്ഞ് ദീപിക പദുകോൺ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ കമന്റ്

മുംബൈ: രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ‘ധുരന്ധർ 2’ മാറുമ്പോഴും ചിത്രത്തെക്കുറിച്ച് മൗനം പാലിച്ച ദീപിക പദുകോണിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും താരം തന്നെ മറുപടിയുമായി രംഗത്ത്. സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാത്തതും പ്രീമിയർ ഒഴിവാക്കി ഭർതൃപിതാവിനൊപ്പം സിത്താർ കൺസേർട്ടിന് പോയതും വലിയ ചർച്ചകൾക്ക് വഴിമാറിയിരുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യമാണോ ഇതിന് പിന്നിലെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം റീലിന് താഴെയാണ് ദീപിക കുറിക്കു കൊള്ളുന്ന മറുപടി നൽകിയത്.
“നിങ്ങളെല്ലാവരും കാണുന്നതിനും എത്രയോ മുൻപേ ഞാൻ സിനിമ കണ്ടുകഴിഞ്ഞു. ഇപ്പോൾ ആരായി വിഡ്ഢി?” – എന്നായിരുന്നു ദീപികയുടെ കമന്റ്. താരത്തിന്റെ ഈ മാസ് മറുപടി വന്നതോടെ പിന്തുണയുമായി ആരാധകർ കൂട്ടത്തോടെയെത്തി. ഭർത്താവിന്റെ വലിയ വിജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാതിരിക്കാനാണ് താരം പ്രീമിയറിന് വരാതിരുന്നതെന്നും സ്നേഹം പ്രകടിപ്പിക്കാൻ എപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ആവശ്യമില്ലെന്നും ആരാധകർ കുറിച്ചു.
 ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 1032 കോടി രൂപ നേടിക്കഴിഞ്ഞു. ആഗോളതലത്തിൽ 1600 കോടി കടന്ന ചിത്രം വലിയ റെക്കോർഡുകളിലേക്കാണ് കുതിക്കുന്നത്.
 രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരുടെ പ്രകടനവും കൈയടി നേടുന്നു.’സിംഗം എഗെയ്ൻ’ എന്ന ചിത്രത്തിന് ശേഷം ദീപികയുടേതായി വലിയ പ്രോജക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറായ ‘കിങ്’ 2026 ഡിസംബറിൽ റിലീസ് ചെയ്യും. കൂടാതെ, അല്ലു അർജുനൊപ്പം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘AA22XA6’-ലും ദീപിക പ്രധാന വേഷത്തിലെത്തും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.