കൊച്ചി: കഴിഞ്ഞ വാരത്തിലെ ഒടിടി റേറ്റിങ്ങില്‍ ഹോളിവുഡ് വമ്പന്മാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമകളുടെയും താരങ്ങളുടെയും വന്‍ മുന്നേറ്റം. ആഗോളതലത്തില്‍ ശ്രദ്ധേയനായ ടോം ക്രൂസിനെ പിന്നിലാക്കി ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഒര്‍മാക്സ് മീഡിയ പുറത്തുവിട്ട ഡിസംബര്‍ 8 മുതല്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് പട്ടികയില്‍ ഒന്നാമത്. രശ്മികയുടെ ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രം 2.5 മില്യണ്‍ കാഴ്ചക്കാരുമായി നെറ്റ്ഫ്ലിക്സില്‍ കുതിപ്പ് തുടരുകയാണ്. മുന്‍വാരത്തില്‍ നാലാം സ്ഥാനത്തായിരുന്ന ഈ ചിത്രം ഒറ്റയടിയ്ക്കാണ് ഒന്നാമതെത്തിയത്.
മലയാളി പ്രേക്ഷകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ‘ഡീയസ് ഈറെ’ (Dies Irae) രണ്ടാം സ്ഥാനം കൈക്കലാക്കി. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ഈ ചിത്രം 2.1 മില്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്. അഞ്ചാം സ്ഥാനത്തുനിന്നാണ് പ്രണവ് ചിത്രം രണ്ടാമതേക്ക് ഉയര്‍ന്നത്.
”സ്റ്റുഡിയോയിൽ രഹസ്യക്യാമറ, സിസിടിവി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി”; പ്രമുഖ തമിഴ് സംഗീത സംവിധായകൻ പീഡിപ്പിച്ചെന്ന് പിന്നണി ഗായിക സ്വാഗത കൃഷ്ണൻ
അതേസമയം, ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസിന്റെ ‘മിഷന് ഇംപോസിബിള്‍’ 2 മില്യണ്‍ കാഴ്ചക്കാരുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആമസോണ്‍ പ്രൈമിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വരുണ്‍ ധവാന് നായകനായ ‘സണ്ണി സംസ്കാരി കി തുള്‍സി കുമാരി’ നാലാം സ്ഥാനത്തും, ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’ അഞ്ചാം സ്ഥാനത്തുമുണ്ട്. വമ്പന്‍ ഹോളിവുഡ് ചിത്രങ്ങളെപ്പോലും മറികടന്ന് മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒടിടി ലോകം കീഴടക്കുന്നത് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വലിയ നേട്ടമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആട് 3 ബോക്സ് ഓഫീസ് തരംഗം: ഷാജി പാപ്പനും സംഘവും ആദ്യദിനം വാരിയത് പത്തു കോടി





