തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ വന്‍തോതിലുള്ള കൂടുമാറ്റങ്ങള്‍ക്കിടയിലും റേറ്റിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. 2026-ലെ മൂന്നാം വാരത്തിലെ ബാര്‍ക്ക് (BARC) റേറ്റിങ് പുറത്തുവരുമ്പോള്‍ 93 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വലിയ അട്ടിമറികളില്ലാതെയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള ചാനല്‍ തങ്ങളുടെ ലീഡ് കാത്തുസൂക്ഷിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മുന്നേറ്റം നടത്തുന്ന റിപ്പോര്‍ട്ടര്‍ ടിവി 79 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ചാനലിലെ പ്രമുഖര്‍ മാറിയിട്ടും റേറ്റിങ്ങില്‍ വലിയ ഇടിവുണ്ടാകാതെ പിടിച്ചുനില്ക്കാന് റിപ്പോര്‍ട്ടറിനായി. അതേസമയം, മൂന്നാം സ്ഥാനത്തിനായി 24 ന്യൂസും മനോരമ ന്യൂസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 45 പോയിന്റുമായി 24 ന്യൂസ് മൂന്നാമതെത്തിയപ്പോള്‍ 41 പോയിന്റുമായി മനോരമ തൊട്ടുപിന്നാലെയുണ്ട്.

മറ്റ് ചാനലുകളുടെ നിലവാരം:
മാതൃഭൂമി ന്യൂസ്: 28 പോയിന്റ് (5-ാം സ്ഥാനം)
ന്യൂസ് മലയാളം 24×7: 27 പോയിന്റ് (6-ാം സ്ഥാനം)
ജനം ടിവി: 24 പോയിന്റ് (7-ാം സ്ഥാനം)
കൈരളി ന്യൂസ്: 18 പോയിന്റ് (8-ാം സ്ഥാനം)
ന്യൂസ് 18 കേരള: 10 പോയിന്റ് (10-ാം സ്ഥാനം)
അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ പുതിയതായി എത്തുന്ന ‘ബിഗ് ടിവി’ (Big TV) മലയാളം ചാനല്‍ രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രമുഖ ചാനലുകളിലെ സെലിബ്രിറ്റി അവതാരകരും റിപ്പോര്‍ട്ടര്‍മാരും വലിയ പാക്കേജുകളുമായി ബിഗ് ടിവിയുടെ ഭാഗമായിക്കഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രമുഖ മുഖമായിരുന്ന സുജയ പാര്‍വ്വതിയുടെ കൂടുമാറ്റമാണ് ഇതില്‍ ഏറെ ചര്‍ച്ചയായത്. പുതിയ ചാനലിന്റെ വരവ് റേറ്റിംഗിനെ ആകെ ബാധിച്ചേക്കാം.
സുജയ നയിച്ചിരുന്ന ‘ഗുഡ് ഈവനിംഗ് വിത്ത് സുജയ പാര്‍വ്വതി’ എന്ന ഷോ റിപ്പോര്‍ട്ടറില്‍ ഹിറ്റായിരുന്നു. പുതിയ ചാനലായ ബിഗ് ടിവി സംപ്രേഷണം തുടങ്ങുന്നതോടെ നിലവിലെ മുന്‍നിര ചാനലുകളുടെ റേറ്റിങ്ങില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് മാധ്യമലോകം ഉറ്റുനോക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ഈ കൂട്ടായ ചുവടുമാറ്റം വരും ആഴ്ചകളില്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ അട്ടിമറികള്‍ക്ക് കാരണമാകുമോ എന്ന് കണ്ടറിയണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജനനായകന് സുപ്രീം കോടതിയില്‍ തിരിച്ചടി! സിനിമയുടെ സ്റ്റേ നീക്കില്ലെന്ന് സുപ്രീം കോടതി; വിജയ് ആരാധകര്‍ നിരാശയില്‍; തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം; റിലീസ് അനിശ്ചിതത്തില്‍





