മലയാള ചാനല്‍ രംഗത്ത് വീണ്ടും അയിരൂര്‍ ഇഫക്ട്; ചാനലുകളെ ഞെട്ടിച്ച് വമ്പന്‍ കൂടുമാറ്റം; ബിഗ് ടിവിയിലൂടെ കേരളം പിടിക്കാന്‍ അനില്‍ അയിരൂരിന്റെ മാസ്റ്റര്‍ പ്ലാന്‍; ഞെട്ടുന്നത് ആരെല്ലാം?

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വീണ്ടും ‘അയിരൂര്‍’ വിപ്ലവത്തിന് തുടക്കമാകുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങില്‍ മുന്‍നിരയിലെത്തിച്ച് അദ്ഭുതം സൃഷ്ടിച്ച അനില്‍ അയിരൂര്‍ ഇപ്പോള്‍ ‘ബിഗ് ടിവി മലയാളം’ എന്ന പുതിയ സംരംഭത്തിന്റെ അമരക്കാരനായി എത്തിയതോടെ മാധ്യമലോകം ഉറ്റുനോക്കുന്നത് വലിയ മാറ്റങ്ങളാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഗ് ടിവി നെറ്റ്വര്‍ക്കിന്റെ മലയാളം വാര്‍ത്താ ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ, പ്രമുഖ ചാനലുകളില്‍ നിന്നുള്ള മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഈ പുതിയ ചാനലിലേക്ക് ചേക്കേറുന്നതാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം.
ഏഷ്യാനെറ്റില്‍ കരിയര്‍ ആരംഭിച്ച് 24 ന്യൂസ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അനില്‍ അയിരൂര്‍, റിപ്പോര്‍ട്ടര്‍ ടിവിയെ ചുരുങ്ങിയ കാലം കൊണ്ട് റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിച്ചും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. പിന്നീട് സീ കേരളത്തിന്റെ ചീഫ് ചാനല്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബിഗ് ടിവിയുടെ തലപ്പത്തേക്ക് അനില്‍ എത്തിയതോടെ കേരളത്തിലെ വാര്‍ത്താ മാധ്യമരംഗത്ത് വന്‍തോതിലുള്ള കൂടുമാറ്റങ്ങളാണ് സംഭവിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയിലെ സ്റ്റാര്‍ അവതാരകയായിരുന്ന സുജയ പാര്‍വ്വതി ബിഗ് ടിവിയില്‍ ചീഫ് എഡിറ്റര്‍ പദവിയിലേക്ക് മാറുന്നു എന്നതാണ് ഈ സീസണിലെ ഏറ്റവും വലിയ വാര്‍ത്ത. സുജയയ്ക്ക് പുറമെ ന്യൂസ് 18 കേരളത്തില്‍ നിന്ന് അപര്‍ണ കുറുപ്പ്, ന്യൂസ് മലയാളം 24-ല്‍ നിന്ന് ലക്ഷ്മി പത്മ, റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് ദീപക് മലയമ്മ, ആര്യ സുരേന്ദ്രന്‍, അപര്‍ണ കാര്‍ത്തിക തുടങ്ങിയ പ്രമുഖരുള്‍പ്പെടെ പതിനഞ്ചോളം മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ബിഗ് ടിവിയില്‍ ചേര്‍ന്നുകഴിഞ്ഞു. ട്വന്റി ഫോറിലെ പ്രമുഖ അവതാരകന്‍ ഉള്‍പ്പെടെയുള്ളവരും ബിഗ് ടിവിയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
അത്യാധുനിക സാങ്കേതികവിദ്യകളായ ഓഗ്മെന്റഡ് റിയാലിറ്റി (AR), വെര്‍ച്വല്‍ റിയാലിറ്റി (VR) എന്നിവയുടെ സഹായത്തോടെ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ ശൈലി കൊണ്ടുവരാനാണ് ബിഗ് ടിവി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും ഉയര്‍ന്ന പദവികളും വാഗ്ദാനം ചെയ്യുന്നത് പല മുന്‍നിര ചാനലുകളെയും നിലവില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ്ര
പത്യേകിച്ചും റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നുള്ള വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് മാധ്യമ സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അനില്‍ അയിരൂര്‍ എന്ന ‘മാസ്റ്റര്‍ പ്ലാനറുടെ’ നേതൃത്വത്തില്‍ ബിഗ് ടിവി എത്തുമ്പോള്‍ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം പുതിയൊരു തലത്തിലേക്ക് മാറുമെന്ന് ഉറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.