ന്യൂഡല്‍ഹി : വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഇതോടെ സിനിമയുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
സിനിമയുടെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിലെ ചില രംഗങ്ങള്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തെ സ്റ്റേ നല്‍കിയത്. ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെത്തന്നെ തീര്‍പ്പുണ്ടാകട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. എങ്കിലും, നിര്‍മ്മാതാക്കളുടെ ആശങ്ക പരിഗണിച്ച് ജനുവരി 20-നുള്ളില്‍ ഹര്‍ജി പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘ജനനായകന്’. കേരളത്തിലുള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ ഫാന്‍ ഷോകള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും കോടതി ഉത്തരവ് വന്നതോടെ എല്ലാം റദ്ദ് ചെയ്യുകയായിരുന്നു.
കോടതി വിധിക്ക് പിന്നാലെ തമിഴ്നാട്ടിലും കേരളത്തിലും വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചെന്നൈയില്‍ ചില തിയേറ്ററുകള്‍ക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാണ് ആരാധകരുടെ ആരോപണം.
രൺവീറിന്റെ ‘ധുരന്ധർ 2’ വിജയം; നിശബ്ദത വെടിഞ്ഞ് ദീപിക പദുകോൺ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ കമന്റ്


ഹിറ്റ് ജോഡികളായ മോഹന്‍ലാലും മീര ജാസ്മിനും 13 വര്‍ഷത്തിന് ശേഷംവീണ്ടും ഒന്നിക്കുന്നു; തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ ലാലേട്ടന് പോലീസ് ഓഫീസര്‍




